റാന്നി ∙ ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ സ്വർണം പൊതിഞ്ഞ പാളികൾ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അറിവോടെയാണ് പുറത്തുകൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണ സംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയിലാണ് ഈ പരാമർശം. 2019 മേയ് 18നാണ് കട്ടിളപ്പാളികൾ അഴിച്ച് സ്വർണം പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയത്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ.പത്മകുമാറാണ് 2019 നവംബർ വരെ ബോർഡ് പ്രസിഡന്റ്. കെ.ടി.ശങ്കർദാസ്, എൻ.വിജയകുമാർ എന്നിവരായിരുന്നു ബോർഡ് അംഗങ്ങൾ.
Also Read യാത്രക്കാരുടെ സുരക്ഷ പ്രഖ്യാപനങ്ങളേറെ; നടപടി പേരിന്
കേസിൽ മൂന്നാം പ്രതിയായ എൻ. വാസു 2019 നവംബറിൽ പ്രസിഡന്റായപ്പോൾ മറ്റൊരു പ്രതിയായ സുധീഷ് കുമാറാണ് പഴ്സനൽ അസിസ്റ്റന്റായത്. കട്ടിളപ്പാളിയും ദ്വാരപാലക ശിൽപ പാളികളും അഴിക്കുന്ന സമയത്ത് ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു സുധീഷ്.
എൻ.വാസുവിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച പ്രത്യേക അന്വേഷണ സംഘം വരുംദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വർണം പൂശിയ ദ്വാരപാലക ശിൽപപാളികൾ ചെമ്പ് എന്ന് എഴുതാൻ ചില ഉദ്യോഗസ്ഥർ വഴിവിട്ട് സഹായം നൽകിയിട്ടുണ്ടെന്നാണ് വിവരം. അന്ന് വാസുവിന്റെ ഓഫിസിലുണ്ടായിരുന്ന ചിലർ ഇപ്പോൾ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗത്തിൽ അടക്കം ചുമതലകളിൽ ഉണ്ട്. ഇത്തരത്തിൽ സംശയിക്കപ്പെടുന്ന ചില ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചതായും വിവരമുണ്ട്.
ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
Sabarimala Gold Case: Sabrimala gold case involves the alleged illegal removal of gold-plated doors from the Sabarimala temple with the knowledge of Devaswom Board members. An investigative team has revealed that the doors were handed over for replating with the awareness of key board figures, raising concerns about potential corruption and misuse of power within the Travancore Devaswom Board.