search

യാത്രക്കാരുടെ സുരക്ഷ പ്രഖ്യാപനങ്ങളേറെ; നടപടി പേരിന്

Chikheang 3 hour(s) ago views 283
  



തിരുവനന്തപുരം ∙ ഷൊർണൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ട്രെയിനുകളിൽ വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ ഒട്ടേറെ നടപടികൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 6നും രാവിലെ 6നും ഇടയിൽ ലേഡീസ് കോച്ചുകളിൽ റെയിൽവേ സുരക്ഷാസേന എസ്കോർട്ട് നൽകും, കൂടുതൽ വനിതാ കോൺസ്റ്റബിൾമാരെ ട്രെയിനിലും സ്റ്റേഷനിലും നിയോഗിക്കും, പരാതികൾ രേഖപ്പെടുത്താൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തും, സിസിടിവി സംവിധാനം കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും, കേരള റെയിൽവേ പൊലീസിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കും, വനിതാ കോച്ചുകളുടെ സ്ഥാനം ട്രെയിനിന്റെ മധ്യത്തിലേക്കു മാറ്റും എന്നിവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങൾ.

  • Also Read ട്രെയിനിലെ അതിക്രമം: ആദ്യം കുറ്റം നിഷേധിച്ചു പ്രതി; നുണക്കോട്ട പൊളിഞ്ഞതോടെ കുറ്റസമ്മതം   


ടോൾ ഫ്രീ നമ്പരും (139) പ്രധാന സ്റ്റേഷനുകളിൽ സിസിടിവി സംവിധാനവും വന്നു. എന്നാൽ, എല്ലാ ട്രെയിനിലും എസ്കോർട്ട് നൽകാനുള്ള ആൾബലം ആർപിഎഫിനോ കേരള റെയിൽവേ പൊലീസിനോ ഇല്ല. ലേഡീസ് കോച്ചുകൾ മധ്യഭാഗത്തേക്കു മാറ്റുന്നത് ചില പാസഞ്ചർ ട്രെയിനുകളിൽ മാത്രമാണു നടപ്പായത്. കോവിഡിനുശേഷം ദീർഘദൂര എക്സ്പ്രസുകളിൽ പലതിലും ലേഡീസ് കോച്ച് ഇല്ലാതായെന്നു യാത്രക്കാർ പറയുന്നു. വൈകിട്ടുള്ള ട്രെയിനുകളിൽ പൊലീസ് ഡ്യൂട്ടിക്കുണ്ടെന്നും സ്റ്റേഷനുകളിലും സേവനം ലഭ്യമാണെന്നു റെയിൽവേ പറയുന്നു.



പൊലീസ് ട്രെയിനിലുണ്ടാകാറുണ്ട്. എന്നാൽ, സ്ഥിരമായി കാണാറില്ല. കഴിഞ്ഞദിവസം വൈകിട്ട് 6.25ന്റെ എറണാകുളം–കായംകുളം പാസഞ്ചർ കലവൂരിൽ എത്തിയപ്പോൾ മാരകായുധവുമായി ഒരാൾ കോച്ചിൽ ചാടിക്കയറി. അടുത്ത സ്റ്റേഷനിൽ ഇറങ്ങി. ഇതുവരെ അയാളെ പിടികൂടിയിട്ടില്ല. 2 പൊലീസുകാർക്കു കൈകാര്യം ചെയ്യാവുന്ന വിഷയമല്ല ട്രെയിനുകളിലെ സുരക്ഷ. സ്വയംരക്ഷിക്കുക മാത്രമാണു വഴി.



ബിന്ദു വയലാർ, ഫ്രണ്ട്സ് ഓൺ റെയിൽ, ആലപ്പുഴ ജില്ലാ പ്രസിഡന്റ്



മിക്ക ട്രെയിനുകളിലും ലേഡീസ് കോച്ച് ഇല്ലാതായതോടെ രാത്രിയാത്ര വലിയ ബുദ്ധിമുട്ടായി. ഒറ്റയ്ക്കു യാത്രചെയ്യുന്ന സ്ത്രീകളുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കുന്ന സംഭവങ്ങളുമുണ്ട്. പുരുഷന്മാർക്കി‌ടയിൽ വളരെ പ്രയാസപ്പെട്ടാണ് തിരക്കുള്ള ട്രെയിനിൽ യാത്ര ചെയ്യേണ്ടിവരുന്നത്.   



എൻ.ശുഭ, പ്രസിഡന്റ്, ഫ്രണ്ട്സ് ഓൺ വീൽസ് English Summary:
Increased Security Measures on Kerala Trains: Train safety in Kerala remains a crucial concern despite various announcements. Focused on rail travel security, improvements like CCTV and a helpline are implemented; however, escort services are inconsistently available.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361