search

കാർഷിക സർവകലാശാല: ഉയർത്തിയ ഫീസ് കുറച്ചില്ലെന്ന് പരാതി; 7000 രൂപ വരെ വർധന: നീതി ലഭിച്ചില്ലെന്ന് വിദ്യാർഥികൾ

deltin33 2026-2-12 10:59:37 views 804
  



തിരുവനന്തപുരം∙ കേരള കാർഷിക സർവകലാശാലയിൽ ഫീസ് കുറച്ചെങ്കിലും തങ്ങൾക്കു നീതി ലഭിച്ചില്ലെന്നു വിദ്യാർഥികൾ. 6000 മുതൽ 7000 രൂപയുടെ വരെ വർധന ഇപ്പോഴും ഫീസ് നിരക്കുകളിലുണ്ട്. യുജി സെമസ്റ്റർ ഫീസ് 48,000 രൂപയിൽനിന്ന് 24,000 ആയി കുറച്ചെന്നു പറയുമ്പോൾ കഴിഞ്ഞ അധ്യയന വർഷം ഇത് 18,000 രൂപ മാത്രമായിരുന്നു. 6000 രൂപ മുൻ വർഷത്തെക്കാൾ കൂടുതലാണ്. പിജി ഫീസ് 49,500ൽ നിന്ന് 29,000 രൂപയാക്കാൻ തീരുമാനിച്ചെങ്കിലും കഴിഞ്ഞ അധ്യയന വർഷം ഇത് 22,000 രൂപയായിരുന്നു. 7000 രൂപയുടെ വർധനവാണുള്ളത്.

  • Also Read വാടകയ്ക്ക് എടുത്ത ഥാറിൽ അതിർത്തി കടന്ന് 19 വയസ്സുകാരൻ, പിന്തുടർന്നെത്തി തല്ലിക്കൊന്ന് ഉടമ   


പിഎച്ച്ഡി സെമസ്റ്റർ ഫീസ് 49,900 ആയിരുന്നതാണ് 30,000 രൂപയാക്കിയത്. ഇത് മുൻപ് 24,000 രൂപയായിരുന്നു. ഇതിലും 6000 രൂപ കൂട്ടിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്താതെ എടുത്ത ഫീസ് കുറയ്ക്കൽ തീരുമാനം തൃപ്തികരമല്ലെന്നു വെള്ളായണി കാർഷിക കോളജ് യൂണിയൻ ചെയർമാൻ എസ്.ശ്രീറാം പറഞ്ഞു. മുൻവർഷങ്ങളിൽ 5% കൂട്ടിയിരുന്ന ഫീസാണ് ഒറ്റയടിക്ക് 40% വർധിപ്പിച്ചത്. അടുത്തവർഷം മുതൽ 10% ഫീസ് വർധിപ്പിക്കുമെന്ന ഭീഷണിയുണ്ടെന്നു വിദ്യാർഥികൾ പറഞ്ഞു. English Summary:
Students Claim Injustice on Kerala Agricultural University Fee Hike: Kerala Agricultural University fee reduction is being disputed by students due to discrepancies.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131