തിരുവനന്തപുരം∙ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ സ്വന്തം ജില്ലയിൽ, 6 എൻഎഫ്എസ്എ ഗോഡൗണുകളിൽ നിന്നായി 4 വർഷത്തിനിടെ കരിഞ്ചന്തയിലേക്കു കടത്തിയത് 3.40 ലക്ഷം കിലോഗ്രാം റേഷനരി. പലതവണ ക്രമക്കേട് കണ്ടുപിടിച്ച ഗോഡൗണുകളിൽനിന്നു തന്നെ ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന സംഘം വീണ്ടും അരി കടത്തിയെന്നും കണ്ടെത്തൽ.
- Also Read ‘ഞങ്ങളുടെ കുഞ്ഞുങ്ങൾ ഉണരുന്നത് ചുമച്ചുകൊണ്ട്, ആസ്മ കാരണം സ്കൂളിൽ പോകാൻ കഴിയുന്നില്ല; അടിയന്തര ഇടപെടൽ വേണം’
വല്ലപ്പോഴും നടത്തുന്ന പരിശോധനയിൽ ഇത്രയും കുറവ് കണ്ടെത്തിയെങ്കിൽ ഇതിന്റെ പതിന്മടങ്ങ് അരി പുറത്തേക്ക് ഒഴുകിയിട്ടുണ്ടെന്നുറപ്പ്. റേഷൻവിതരണ വാഹനം കരിഞ്ചന്തക്കടത്തിനു പിടിച്ചാൽ കരാറുകാരനെ ഒഴിവാക്കണമെന്നാണു വ്യവസ്ഥയെങ്കിലും ഇതും അട്ടിമറിച്ചു. കുറ്റക്കാരായ ജീവനക്കാരെ സസ്പെൻഡ് ചെയ്ത സർക്കാർ, അരി കടത്തിക്കൊണ്ടുപോയ കരാറുകാരെ മാത്രം തൊട്ടില്ല. ഇതോടെ പല ഗോഡൗണുകളിൽനിന്നും വ്യാപകമായി അരികടത്ത് തുടർന്നു.
- Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
മച്ചേൽ ഗോഡൗണിൽ രണ്ടു തവണയും അമരവിളയിൽ അഞ്ചും ചിറയിൻകീഴിൽ രണ്ടും വലിയതുറയിൽ മൂന്നും മേനംകുളത്തും ഒരു തവണയുമാണ് ക്രമക്കേട് കണ്ടെത്തിയത്. ഗോഡൗണുകളിൽ അരി കുറവ് വന്നെന്നു കണ്ടെത്തിയതല്ലാതെ, എവിടേക്കു പോയെന്ന് അന്വേഷിക്കാൻ പൊതുവിതരണ വകുപ്പ് മെനക്കെട്ടില്ല. പൊലീസിൽ പരാതി നൽകാൻ തയാറാകാതെ വകുപ്പുതല അന്വേഷണത്തിൽ ഒതുക്കുകയായിരുന്നു അധികൃതർ.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
എൻഎഫ്എസ്എ ഗോഡൗണുകളും കാണാതായ ഭക്ഷ്യധാന്യവും
∙ നെയ്യാറ്റിൻകര മച്ചേൽ– 43,917 കിലോഗ്രാം
∙ അമരവിള പള്ളിച്ചൽ–1,71,232
∙ ചിറയിൻകീഴ്–50
∙ വലിയതുറ–88,563
∙ മേനംകുളം–35,855
∙ വർക്കല–1,100 English Summary:
A massive ration rice theft has been uncovered in Kerala, with over 3.40 lakh kilograms of rice siphoned from NFSA godowns over four years. The officials are avoiding filing a police report, and it has raised concerns about the integrity of the Public Distribution System in the state. |