കൊല്ലം ∙ കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി. നഗരപരിധിയിലെ 26 സ്കൂളുകൾക്കാണ് കലക്ടർ അവധി നൽകിയത്.
- Also Read രത്നമ്മയുടെ ആഭരണങ്ങൾ കാണാനില്ല, വാതിൽ കുറ്റിയിട്ടത് പുറത്തുനിന്ന്; വയോധികയുടെ മരണം കൊലപാതകം?
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊല്ലം ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെയും റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാൻമുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചിരിക്കുകയാണ്. 75ന്റെ നിറവിൽ എത്തിനിൽക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് 3–ാം തീയതി 2.50ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ എത്തുന്നത്.
- Also Read ‘മ’ യുടെ ഉച്ചാരണം മാറിയാൽ കയർ കുതിരയാകും; മല്യയുടെ ‘പൊന്മാൻ’ ഇവിടെയും താരം, വില 840 രൂപ; ‘ചൈനീസ് ഫൂഡ്’ ഇല്ലാത്ത ചൈന!
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവർ പ്രസംഗിക്കും. ബിഷപ് പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, മേയർ ഹണി ബെഞ്ചമിൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് എന്നിവർ പങ്കെടുക്കും.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Vice President\“s Kollam Visit: Vice President\“s Kollam visit results in school holiday and traffic restrictions. The Vice President is visiting Kollam to inaugurate the jubilee celebrations of Fatima Mata National College, leading to traffic regulations and a holiday for schools in the city limits. |