search

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം: പി.എം.എ. സലാമിനെ തള്ളി ലീഗ് നേതൃത്വം; വ്യക്തിപരമായ അധിക്ഷേപം പാടില്ല

cy520520 8 hour(s) ago views 644
  



മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമർശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി നേതൃത്വം. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ആരും പോകാൻ പാടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഭരണപക്ഷത്തിന്റെ വീഴ്ചകൾ പ്രതിപക്ഷത്തിനു ചൂണ്ടിക്കാണിക്കാം. രാഷ്ട്രീയ വിമർശനങ്ങൾവേണം. അത് വ്യക്തിപരമായ ആക്ഷേപത്തിലേക്ക് പോകുന്നത് നല്ലതല്ല. അത് പാർട്ടി നയവുമല്ല. ഇത്തരം കാര്യങ്ങളിൽ എല്ലാവരും സൂക്ഷിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

  • Also Read ‘മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ, രണ്ടും കെട്ടൊരു മുഖ്യമന്ത്രി അപമാനം’: വിവാദ പരാമർശവുമായി പി.എം.എ. സലാം   


പിഎംശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത് ആണും പെണ്ണും കെട്ട നിലയിലാണെന്നാണ് പി.എം.എ.സലാം പറഞ്ഞത്. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമർശം. പുരുഷനായിരുന്നെങ്കിൽ, എത്ര കോടി ലഭിച്ചാലും ആ പണം വേണ്ടെന്നുവച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിലപാട് സ്വീകരിക്കുമായിരുന്നു. പതിനായിരം കോടി തന്നാലും കുട്ടികളെ ഇത്തരം വർഗീയ വിഷം പഠിപ്പിക്കാൻ ഒരുക്കമല്ലെന്നു സ്ത്രീയായ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിലപാടെടുത്തു. കേരള മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതിനാലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും അത് പറയാതിരിക്കാൻ നിർവാഹമില്ലെന്നുമായിരുന്നു പരാമർശം.

  • Also Read ‘ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണം; വളഞ്ഞ വഴിയിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കം’   


പി.എം.എ.സലാമിന്റെ പരാമർശം തരംതാണതും രാഷ്ട്രീയ മര്യാദകൾ പാലിക്കാത്തതുമാണെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. രാഷ്ട്രീയ വിമർശനങ്ങൾക്ക് അവസരം ലഭിക്കാതിരിക്കുമ്പോൾ മോശം പരാമർശങ്ങളിലൂടെ അപകീർത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Muslim League Condemns P.M.A. Salam\“s Controversial Remarks against Pinarayi Vijayan: PM Salam\“s criticism of Pinarayi Vijayan has drawn condemnation from various political circles. The Muslim League leadership distanced themselves from Salam\“s remarks, emphasizing the importance of political criticism without resorting to personal attacks.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156325