search

അടിവസ്ത്രത്തിന്റെ നൂലിൽ വ്യത്യാസം, വെളിപ്പെടുത്തി തടവുകാരന്‍; നിർണായകമായി ഫൊറൻസിക് റിപ്പോർട്ടും ആ കത്തും

cy520520 6 day(s) ago views 651
  



തിരുവനന്തപുരം∙ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്നു കണ്ടെത്തിയ തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ നിര്‍ണായകമായത് ഫൊറന്‍സിക് റിപ്പോര്‍ട്ട്. രാജ്യാന്തര അന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ സിബിഐക്ക് അയച്ച കത്തും ലഹരിമരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ. കെ.കെ.ജയമോഹന്‍ നടത്തിയ ഇടപെടലുകളും വലിയ അട്ടിമറി പുറത്തുകൊണ്ടുവന്നു. മുന്‍മന്ത്രി ആന്റണി രാജു കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.

  • Also Read തൊണ്ടിമുതൽ തിരിമറി കേസ്: മുന്‍ മന്ത്രി ആന്റണി രാജുവിന് തടവുശിക്ഷ; എംഎൽഎ സ്ഥാനത്തിന് അയോഗ്യത   


∙ അടിവസ്ത്രത്തിൽ കൃത്രിമം, നിർണായകമായി ഫൊറൻസിക് റിപ്പോർട്ട്

ലഹരിക്കേസിലെ പ്രതി ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതായി അന്നത്തെ ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ പി.വിഷ്ണുപോറ്റി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചതോടെയാണ് ലഹരിക്കേസിലെ പ്രതിയും വിദേശ പൗരനുമായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്.

  • Also Read വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു അറസ്റ്റിൽ   


അടിവസ്ത്രത്തിലെ നൂലുകളും തുന്നല്‍പ്പാടുകളും ശാസ്ത്രീയമായി പരിശോധിച്ചാണ് വിഷ്ണുപോറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്നു കടത്തിയ വിദേശ പൗരന്റെ അടിവസ്ത്രത്തിന്റെ ഇടതു, വലത് അറ്റങ്ങളിലുള്ള തയ്യലുകള്‍ക്കും, താഴെയുള്ള തയ്യലിനും മറ്റു ഭാഗത്തെ തയ്യലുകള്‍ക്കുള്ളതുപോലെ കൃത്യതയില്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ വസ്ത്രത്തില്‍ കൃത്രിമം നടത്തിയതായി അനുമാനിക്കാം. അടിവസ്ത്രത്തിലെ ലേബല്‍ മാറ്റി വീണ്ടും തുന്നിച്ചേര്‍ത്തതായും കാണുന്നുണ്ട്. അതും കൃത്രിമം നടന്നതിനു തെളിവാണ്.  
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ചില ഭാഗങ്ങള്‍ തുന്നിയ രീതിയിലും ഉപയോഗിച്ച നൂലിലും വ്യത്യാസമുണ്ട്. അടിവസ്ത്രത്തിന്റെ ഉള്‍ഭാഗങ്ങള്‍ പല നൂലുകളിലാണ് തയ്ച്ചിരുന്നത്. അതെല്ലാം പരിശോധനയ്ക്കു വിധേയമാക്കി. ഇടതും വലതും അറ്റത്തുള്ള തയ്യലുകള്‍ക്കും താഴെയുള്ള തയ്യലിനും ചേര്‍ന്നുള്ള ഭാഗത്തെ തുണിയുടെ നിറത്തിലും വ്യത്യാസമുണ്ടായിരുന്നു. ഇടതും വലതും അറ്റത്തുള്ള തയ്യലുകള്‍ക്കും താഴെയുള്ള തയ്യലിനും ഉപയോഗിച്ച നൂല്‍ കുറച്ചു പഴകിയതും വലിഞ്ഞതുമായിരുന്നു. ഈ മാറ്റങ്ങള്‍ അടുത്തിടെ സംഭവിച്ചതാകാമെന്നും വിഷ്ണുപോറ്റി കണ്ടെത്തി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അടിവസ്ത്രം ഫൊറന്‍സിക് വിഭാഗം പരിശോധിച്ചത്.

  • Also Read മദ്യപിച്ച ശേഷം വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർ‌ത്തകനായ പ്രതി ഒളിവിൽ   


∙ ഇന്റർപോൾ സിബിഐക്ക് കത്തയച്ചു, കുടുങ്ങി

രാജ്യാന്തര അന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ സിബിഐക്ക് അയച്ച കത്തും ലഹരിമരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ. കെ.കെ.ജയമോഹന്‍ നടത്തിയ ഇടപെടലുകളും നിർണായകമായി. കേസിന്റെ ആരംഭം 1990 ഏപ്രിലിലാണ്. ഓസ്‌ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി പിടികൂടി. പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി കേസ് പരിഗണിച്ചു.  

  • Also Read ഹൈക്കോടതി അഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ   


പ്രതിക്കു വേണ്ടി ഹാജരായ സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയര്‍ ആയിരുന്നു ആന്റണി രാജു. ആന്‍ഡ്രൂ സാല്‍വദോദിനു കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിചാരണയ്ക്കു ശേഷം ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. പ്രധാന തൊണ്ടിവസ്തുവായ അടിവസ്ത്രം പ്രതിക്കു ചേരാതെ വരികയും അതു പ്രതിയുടേത് അല്ലെന്ന് വാദിക്കുകയും ചെയ്തതോടെയാണ് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കി. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ പറ്റുന്നില്ലെന്നു കോടതി ഉറപ്പിക്കുകയും ചെയ്തിരുന്നു. കുറ്റവിമുക്തനായ ആന്‍ഡ്രൂ ഉടന്‍ തന്നെ രാജ്യം വിടുകയും ചെയ്തു.  

  • Also Read ഇനി എഐ പറയും, ‘അവർ കാടിറങ്ങിയിട്ടുണ്ട്’; ഇന്ത്യയിൽ ആദ്യം; അന്ന് രക്ഷയായത് തമിഴ്‌നാട്ടിൽ റെയിൽ പാളം കടക്കുന്ന ആനകൾക്ക്! എന്നിനി കേരളത്തിൽ?   


പ്രതിയെ പിടികൂടിയപ്പോള്‍ ഊരിവാങ്ങിയ അടിവസ്ത്രം വിചാരണവേളയില്‍ ചെറുതായതില്‍ അപ്പോള്‍ തന്നെ കെ.കെ.ജയമോഹന് അട്ടിമറി മണത്തിരുന്നു. എന്നാല്‍ കാലം കാത്തുവച്ച കാവ്യനീതി പോലെ അട്ടിമറി രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. ഓസ്‌ട്രേലിയയിലെത്തിയ ആന്‍ഡ്രൂ അവിടെ ഒരു കൊലക്കേസില്‍ പ്രതിയായി  മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ എത്തി. അവിടെ തടവില്‍ കഴിയുമ്പോള്‍ സഹതടവുകാരനുമായി ആന്‍ഡ്രൂ രഹസ്യം പങ്കുവച്ചതാണ് ഇപ്പോള്‍ ആന്റണി രാജുവിന് കെണിയായത്.  

  • Also Read നിയമസഭയിൽ എംപിമാർക്കും പ്രതീക്ഷ; 2021ലെ പാളിച്ചയിൽ പാഠം പഠിക്കുമോ?, രാഹുലിന് പകരമാര്? ഷാഫിയുടെ നിലപാട് നിർണായകം   


∙ ആൻഡ്രുവിന്റെ രഹസ്യം, വെളിപ്പെടുത്തി സഹതടവുകാരൻ

കേരളത്തിലെ ലഹരിക്കേസില്‍ അഭിഭാഷകന്റെയും കോടതി ക്ലാര്‍ക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം ആന്‍ഡ്രൂ സഹതടവുകാരനോടു പറഞ്ഞു. ഇക്കാര്യം സഹതടവുകാരന്‍ കൊലക്കേസ് അന്വേഷിച്ച സംഘത്തോടു പറഞ്ഞു. 1996 ജനുവരി 25ന് രേഖപ്പെടുത്തിയ സഹതടവുകാരന്റെ മൊഴി കാന്‍ബറയിലെ ഇന്റര്‍പോള്‍ യൂണിറ്റ് ഇന്ത്യയിലെ സിബിഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് സിബിഐ ഈ കത്ത് കേരളാ പൊലീസിനു നല്‍കി. തൊണ്ടിമുതലിലെ കൃത്രിമം ചൂണ്ടിക്കാട്ടി കെ.കെ.ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്ന് തൊണ്ടിമുതല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.  



വഞ്ചിയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ മുടങ്ങി. ഇതിനിടെ തിരഞ്ഞെടുപ്പ് വിജയിച്ച് ആന്റണി രാജു എംഎല്‍എയായി. 2005ല്‍ ഐജിയായിരുന്ന ടി.പി.സെന്‍കുമാര്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. 2006ല്‍ വഞ്ചിയൂര്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കിയെങ്കിലും നടപടികള്‍ നീണ്ടു. തുടര്‍ന്ന് 2014ല്‍ കേസ് നെടുമങ്ങാട് കോടതിയിലേക്കു മാറ്റുകയായിരുന്നു. പല കാരണങ്ങളാല്‍ മുപ്പതിലേറെ തവണ കേസ് മാറ്റിവച്ചു. അവസാനഘട്ടത്തില്‍ വഞ്ചനാക്കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിരിക്കുന്നത്.  English Summary:
Former Minister Antony Raju Found Guilty in Thondimuthal Drug Case: The forensic report played a crucial role in finding the former minister guilty. The case involves international implications and highlights the importance of forensic evidence in legal proceedings.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144886

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com