തുറവൂർ (ആലപ്പുഴ)∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ-തുറവൂർ പാതയിൽ ഒരു മാസത്തേക്ക് ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. സംസ്‌ഥാന പാതയായ തോപ്പുംപടി അരൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ ബൈപാസ് കവലയിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് അരൂർ കുമ്പളം പാലം ഇറങ്ങി യൂടേൺ എടുത്ത് ആലപ്പുഴ ഭാഗത്തേക്കു പോകണം.
- Also Read ബസിന്റെ ക്രെഡിറ്റ് ആർക്ക്? മുഖ്യമന്ത്രിയുടെ ബാനർ കീറിയതെന്തിന്? മൂവാറ്റുപുഴയിൽ എൽഡിഎഫ്– യുഡിഎഫ് കയ്യാങ്കളി
വൈറ്റിലയിൽനിന്ന് ഇടക്കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ ബൈപാസ് കവലയുടെ തെക്കു ഭാഗത്തുള്ള യൂടേൺ തിരിഞ്ഞ് പോകണം. ഇതുകൂടാതെ വൈറ്റില ഭാഗത്ത് നിന്നെത്തുന്ന ആലപ്പുഴ ഭാഗത്തേക്കു പോകുന്ന ദീർഘദൂര വാഹനങ്ങൾ കുണ്ടന്നൂർ ജംക്‌ഷനിൽ നിന്നു വലത് തിരിഞ്ഞ് തീരദേശ റോഡ് വഴി വിടാനും ആലോചനയിലുണ്ട്. അരൂർ ക്ഷേത്ര കവല മുതൽ വടക്കോട്ടുള്ള തൂണുകൾക്കു മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
- Also Read സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിർബന്ധമാക്കി; പ്രതിഷേധവുമായി സംഘടനകള്‍
∙ ലോഞ്ചിങ് ഗാൻട്രി പറ്റില്ല, പകരം ക്രെയിനുകൾ
പില്ലർ നമ്പർ ഒന്നുമുതൽ 5വരെയുള്ള ഭാഗത്ത് ഇനി 35 ഗർഡറുകളാണ് സ്‌ഥാപിക്കാനുള്ളത്. സഞ്ചരിക്കുന്ന ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് മുൻപ് കോൺക്രീറ്റ് ഗർഡറുകൾ സ്‌ഥാപിച്ചിരുന്നത്. എൻഎച്ച് 66ൽ നിന്നു സംസ്‌ഥാന പാതയിലേക്കു പോകുന്ന റാംപും ഉയരപ്പാതയും ചേരുന്ന ഭാഗമായതിനാൽ ഈ ഭാഗത്ത് ലോഞ്ചിങ് ഗാൻട്രി സ്‌ഥാപിക്കാൻ സാധിക്കില്ല. അതിനാൽ 250 ടൺ ശേഷിയുള്ള 2 ക്രെയിനുകൾ ഉപയോഗിച്ചാണ് ഗർഡറുകൾ സ്‌ഥാപിക്കുന്നത്. സുരക്ഷയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
നിലവിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിടുന്നത് ദേശീയപാതയിലെ യാത്ര ദുസ്സഹമാക്കുകയാണ്. എരമല്ലൂരിൽ ഉയരപ്പാതയുടെ ടോൾ പ്ലാസ വരുന്ന ഭാഗത്ത് ക്രെയിൻ ഉപയോഗിച്ച് ഗർഡർ സ്‌ഥാപിക്കുന്നതിനിടെ ഗർഡർ നിലം പതിച്ച് പിക് അപ് വാഹന ഡ്രൈവർ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഗർഡറുകൾ സ്‌ഥാപിക്കുന്ന സമയങ്ങളിൽ വാഹനങ്ങൾ പൂർണമായും കടത്തി വിടാതെയാകും ജോലി നടക്കുക. അരൂർ, കുത്തിയതോട് പൊലീസിൻെയും ഹൈവേ പൊലീസിന്റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. English Summary:
Aroor-Thuravoor traffic control is implemented due to flyover construction. Expect traffic diversions and delays as concrete girders are installed, with safety measures in place. |