എടത്വ∙ ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പോച്ച തുണ്ടത്തില്‍ മധുസൂദനന്റെ മകന്‍ മണിക്കുട്ടന്‍ (മനു-29) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച പതിമൂന്നില്‍ചിറ സുരേഷിന്റെ മകന്‍ സുബീഷിനെ (27) ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുബീഷിന്റെ തലയ്ക്കാണ് പരുക്ക്.
- Also Read ബൈക്കിൽ സാരി കുടുങ്ങി മറിഞ്ഞ് അമ്മ മരിച്ചു, മകന് ഗുരുതര പരുക്ക്; ബൈക്ക് യാത്രയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
എടത്വ-തകഴി റോഡില്‍ പച്ച ജംക്‌ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു അപകടം. തകഴി ഭാഗത്തു നിന്ന് വരികയായിരുന്ന യുവാക്കളുടെ സ്കൂട്ടർ, എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതര പരുക്കേറ്റ മണിക്കുട്ടന്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. English Summary:
Edathua accident resulted in one death and one serious injury. The accident occurred when a tourist bus collided with a scooter near Edathua, Alappuzha. |