കോട്ടയം ∙ റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം– സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം– ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും.
Also Read കേന്ദ്രത്തിന്റെ 48 സ്റ്റേഷനുകളുടെ പട്ടികയിൽ കേരളത്തിലെ 3 സ്റ്റേഷനുകളും; കാത്തിരിക്കുന്നത് വൻ വികസനങ്ങൾ
ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റമില്ല.
Also Read കൊച്ചിയിലേക്കുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം 5 വർഷത്തിനുള്ളിൽ ഇരട്ടിയാകും; സ്റ്റേഷനുകൾ നവീകരിക്കും
വൈഷ്ണോദേവി കട്ര– കന്യാകുമാരി ഹിമസാഗർ വീക്‌ലി എക്സ്പ്രസ് രാത്രി 8.25ന് പകരം 7.25നു തിരുവനന്തപുരത്ത് എത്തും. മറ്റു സ്റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ട്. ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ് രാവിലെ 10.20നു പകരം 10.40ന് ചെന്നൈ എഗ്‌മോറിൽനിന്നു പുറപ്പെടും.
ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Kerala train timings are changing: The new railway timetable will be implemented, affecting arrival and departure times for several trains across Kerala. Check the updated schedule for accurate travel planning.