search

കഴുത്തിൽ പാടുകൾ; ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ; കുട്ടിയുടെ അസ്വാഭാവിക മരണം, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

LHC0088 2025-12-29 02:25:01 views 604
  



തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലു വയസ്സുള്ള മകനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ (4) ആണ് മരിച്ചത്.

  • Also Read ലഹരിമരുന്നിനു പണം നൽ‌കിയില്ല; ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു   


വൈകുന്നേരം ആറു മണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. ശരീരം തണുത്ത അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് കഴുത്തിൽ രണ്ട് പാടുകൾ കണ്ടെത്തിയത്.

  • Also Read ബൈക്കിന് അമിതവേഗം, മദ്യപിച്ചിരുന്നു, കെട്ടിവച്ചെന്ന് യുവാക്കൾ പറയുന്നത് കള്ളം; വാദം ആവർത്തിച്ച് കണ്ണമാലി പൊലീസ് - വിഡിയോ   


കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്ടർ ഉടൻ തന്നെ കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് മാതാവായ മുന്നി ബീഗത്തെയും സുഹൃത്ത് തൻബീർ ആലത്തേയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇവരെ വിശദമായി ചോദ്യം ചെയ്താലേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂയെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം രാത്രിയോടെ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുൻപാണ് ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനും ഗിൽദറിനുമൊപ്പം കഴക്കൂട്ടത്ത് ഇവർ താമസത്തിനെത്തിയത്. രണ്ടുമാസം മുൻപും ഇവർ ഇതേ ലോഡ്ജിൽ താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

  • Also Read ഉണ്ണിയപ്പം, നെയ്യപ്പം, ബട്ടർ ചിക്കൻ, പീത്‌സ..: റെയിൽവേയുടെ ‘കാഫ്സ്’ പരീക്ഷണം വൻ വിജയം; ഫ്ലൈറ്റിലെ കൊതിയൂറും ഭക്ഷണം ട്രെയിനുകളിലേക്ക്...   


ആലുവയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായി ചോദ്യം ചെയ്ത് കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ടെങ്കിൽ ചെയ്യുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു English Summary:
Migrant Worker\“s Child Found Dead in Kazhakuttam: A four-year-old child of a migrant worker was found dead in Kazhakuttam, and the mother and her friend are in police custody.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: fishing leader line setup Next threads: fantastic casino
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141345

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com