search

അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീറിൽ യാത്ര നടത്തി ദ്രൗപതി മുർമു - വിഡിയോ

cy520520 2025-12-29 01:25:09 views 775
  

  

  



ബെംഗളൂരു∙ കർണാടകയിലെ കാർവർ നേവൽ ബേസിൽനിന്ന് കാൽവരി ക്ലാസ് അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീറിൽ യാത്ര ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠിയും ഇന്ത്യൻ നാവികസേനയിലെ മറ്റു ഉദ്യോഗസ്ഥരും ദ്രൗപതി മുർമുവിനെ അനുഗമിച്ചു.  

  • Also Read ‘കെ.സി.വേണുഗോപാൽ ഭരണത്തിൽ ഇടപെടാറില്ല, അദ്ദേഹത്തിന് കർണാടക സർക്കാരിനെ ഉപദേശിക്കാം, അതിനുള്ള അർഹതയുണ്ട്’   


അന്തർവാഹിനിയിലെ ജീവനക്കാരുമായി മുർമു സംസാരിക്കുകയും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. രണ്ട് മണിക്കൂറിലധികം യാത്ര നീണ്ടു. ‘‘ഐഎൻഎസ് വാഗ്ഷീറിലെ നമ്മുടെ നാവികർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം സഞ്ചരിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞത് പ്രത്യേക അനുഭവമായിരുന്നു. നമ്മുടെ അന്തർവാഹിനികളും ഇന്ത്യൻ നാവികസേനയും ഏത് ഭീഷണിക്കെതിരെയും പോരാട്ടത്തിന് സജ്ജമാണെന്ന് ഉറപ്പുനൽകുന്നതാണു വാഗ്ഷീറിലെ ജീവനക്കാരുടെ അച്ചടക്കവും ആത്മവിശ്വാസവും ഉത്സാഹവും’’ – സന്ദർശക പുസ്തകത്തിൽ രാഷ്ട്രപതി കുറിച്ചു.    ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയായ ഐഎൻഎസ്. വാഗ്ഷീറിൽ രാഷ്ട്രപതി ദ്രൗപദി മുർമു.(Rashtrapati Bhavan via PTI Photo)

ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡറാണ് മുർമു. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആണ് അന്തർവാഹിനിയിൽ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി. ഇന്ത്യ തദ്ദേശീയമായി നിർമിച്ച എയർക്രാഫ്റ്റ് ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനം രാഷ്ട്രപതി 2024 നവംബറിൽ വീക്ഷിച്ചിരുന്നു.   ഐഎൻഎസ് വാഗ്ഷീറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠിയും (@rashtrapatibhvn/X via PTI Photo)


Indian President Murmu takes a sea sortie in a Submarine.

Video: pic.twitter.com/zY5ktvfvJX— Sidhant Sibal (@sidhant) December 28, 2025

    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
President journey on INS Vaghsheer: The President Draupadi Murmu traveled from Karwar Naval Base, accompanied by naval officers, and observed the submarine\“s operations, expressing confidence in the readiness of the Indian Navy.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139359

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com