search

‘സിപിഎം വിരോധം കാരണമാകാം ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്തത്; മറ്റത്തൂരിൽ ഡിസിസി വിപ്പ് നൽകിയിരുന്നില്ല’

deltin33 2025-12-28 21:24:56 views 659
  



തൃശൂർ∙ മറ്റത്തൂർ പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗങ്ങൾ വിശദീകരണവുമായി രംഗത്ത്. കോൺഗ്രസ് അംഗങ്ങളാരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് തെറ്റാണെന്നും പ്രസിഡന്റ് ടെസി തോമസും, ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റ് അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

  • Also Read ‘ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ; മരുന്നിനുപോലും ബാക്കിയില്ല’: മറ്റത്തൂരിൽ കോൺഗ്രസിന് മുഖ്യമന്ത്രിയുടെ പരിഹാസം, മറുപടിയുമായി സതീശൻ   


ഭരണമാറ്റം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് അംഗങ്ങൾക്കുള്ളതെന്ന് ടി.എം.ചന്ദ്രൻ പറഞ്ഞു. സിപിഎം അഴിമതി മൂടിവയ്ക്കാൻ ഒരു കോൺഗ്രസ് അംഗത്തെ വിലയ്ക്കെടുത്തത് മറച്ചുവയ്ക്കാനുള്ള ഗൂഢതന്ത്രത്തിന്റെ പരിണിത ഫലമാണ് ഇന്നലെ തിരഞ്ഞെടുപ്പിൽ കണ്ടത്. 24 സ്ഥാനാർഥികളാണ് യുഡിഎഫിൽ മത്സരിച്ചത്. കെ.ആർ.ഔസേപ്പെന്ന കോൺഗ്രസ് സ്ഥാനാര്‍ഥിയെ സിപിഎം വിലയ്ക്കെടുത്തു. 10 അംഗങ്ങൾ യുഡിഎഫിനും എൽഡിഎഫിനും ഉള്ളപ്പോൾ ടോസിലൂടെ ഔസേപ്പ് പ്രസിഡന്റാകുമായിരുന്നു. അല്ലെങ്കിൽ സിപിഎം അംഗം പ്രസിഡന്റാകും. 50% സാധ്യത നിലനിൽക്കുമ്പോൾ ആ സാധ്യത ഇല്ലാതാക്കാൻ സിപിഎം ഔസേപ്പിനെ വിലയ്ക്കെടുത്തു.  

  • Also Read 4 അംഗങ്ങളുള്ള ബിജെപിക്ക് കോൺഗ്രസിന്റെ 8 അംഗങ്ങളുടെ പിന്തുണ ! മറ്റത്തൂരിൽ ‘ഓപറേഷൻ കമൽ’; പുറത്താക്കി ഡിസിസി   


തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ ഔസേപ്പിന്റെ പേര് സിപിഎം നിർദേശിച്ചു. ഇതോടെ, കോൺഗ്രസ് അംഗങ്ങൾ ടെസിയുടെ പേര് പറഞ്ഞു. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തത്. 12 വോട്ട് ടെസിക്കും 11 വോട്ട് ഔസേപ്പിനും കിട്ടിയെന്നും ടി.എം.ചന്ദ്രൻ പറഞ്ഞു. ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അംഗങ്ങളും വ്യക്തമാക്കി.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഇന്നലെ തിരഞ്ഞെടുപ്പിൽ നടന്നത്:
മറ്റത്തൂർ പഞ്ചായത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച 8 കോൺഗ്രസ് അംഗങ്ങൾ ഒറ്റ രാത്രിയിലെ നാടകീയതകൾക്കൊടുവിൽ പാർട്ടിയിൽ നിന്നു കൂട്ടരാജിവച്ച് ബിജെപി അംഗങ്ങൾക്കൊപ്പം ചേർന്നു ഭരണം പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസ് വിമതയായി ജയിച്ച ടെസി ജോസിനാണ് പ്രസിഡന്റ് സ്ഥാനം. ബിജെപിയിലെ 3 അംഗങ്ങൾ കോൺഗ്രസ് വിമതയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ നാലാമത്തെ അംഗത്തിന്റെ വോട്ട് അസാധുവായി.

  • Also Read ധിക്കാരം പറഞ്ഞില്ല; ഓഫിസിനു വാടക നൽകുന്നുണ്ട്; ബുൾഡോസർ ഭരണത്തിനു ശ്രമിച്ചാൽ നേരിടും: വി.കെ.പ്രശാന്ത്   


മറ്റൊരു കോൺഗ്രസ് വിമതൻ കെ.ആർ. ഔസേപ്പിനെ പ്രസിഡന്റ് സ്‌ഥാനം വാഗ്ദാനം ചെയ്‌തു സ്വന്തം കൂടാരത്തിലെത്തിച്ചു ഭരണം പിടിക്കാൻ ശ്രമിച്ച എൽഡിഎഫിന്റെ നീക്കവും പാളി. കൈപ്പത്തി ചിഹ്ന‌ത്തിൽ ജയിച്ച 8 പേരും സ്വതന്ത്രരായി ജയിച്ച 2 പേരുമടക്കം 10 കോൺഗ്രസ് അംഗങ്ങളെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയെന്നു ഡിസിസി പ്രതികരിച്ചു. ഇവർക്കു വിപ്പ് നൽകിയിരുന്നതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാൻ നടപടി സ്വീകരിക്കുമെന്നും ഡിസിസി അറിയിച്ചു.  

  • Also Read എതിരില്ലാതെ കെ.ജി. രാധാകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; വൈസ് പ്രസിഡന്റായി സിന്റ ജേക്കബ്   


എന്നാൽ, തങ്ങൾക്കു വിപ്പ് ലഭിച്ചിട്ടില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ നീതി കേടിൽ പ്രതിഷേധിച്ചാണു രാജിവച്ചതെന്നും അംഗങ്ങൾ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകാതിരുന്നതു മൂലം വിമതരായി മത്സരിച്ചു ജയിച്ചവരാണു കെ.ആർ ഔസേപ്പും ടെസി ജോസും. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നീ എട്ടു പേർ കോൺഗ്രസ് ചിഹ്‌നത്തിലും മത്സരിച്ചു ജയിച്ചു. ആകെ 24 അംഗങ്ങളുള്ള മറ്റത്തൂർ പഞ്ചായത്തിൽ യുഡിഎഫ് എട്ട്. സ്വതന്ത്രർ 2, എൽഡിഎഫ് 10, എൻഡിഎ 4 എന്നിങ്ങനെയായിരുന്നു കക്ഷിനില.  

  • Also Read എസ്‍ഡിപിഐ പിന്തുണ വേണ്ടെന്നു യുഡിഎഫ്; പാങ്ങോടും, കോട്ടാങ്ങലും കോൺഗ്രസ് പ്രസിഡന്റുമാർ രാജിവച്ചു   


പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേന്നുവരെ വിമതരെ ഒപ്പം നിർത്തി ഭരണം പിടിക്കാൻ കോൺഗ്രസ് നീക്കം സജീവമായിരുന്നു. എന്നാൽ ഔസേപ്പിന് 5 വർഷവും പ്രസിഡന്റ് സ്‌ഥാനം വാഗ്ദ‌ാനം ചെയ്‌ത് എൽഡിഎഫ് സ്വന്തം കൂടാരത്തിലെത്തിച്ചെന്ന വിവരം പുറത്തു വന്നതോടെ കോൺഗ്രസ് ക്യാംപ് അങ്കലാപ്പിലായി. അച്ചടക്ക നടപടി പിൻവലിച്ച് ഔസേപ്പിനെയും ടെസിയെയും തിരിച്ചെടുക്കുന്നതായി ഡിസിസി കത്തുനൽകി. എന്നാൽ, ഔസേപ്പിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതോടെ എട്ടു കോൺഗ്രസ് അംഗങ്ങൾ നാലു ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ടെസിക്കു പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തു. പാർട്ടിയിൽനിന്ന് രാജിവയ്ക്കുന്നതായി 8 അംഗങ്ങൾ ഡിസിസി പ്രസിഡന്റിന് കത്തയച്ചു. ഇതോടെയാണ് അട്ടിമറി നടന്നത്.

  • Also Read 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?   
English Summary:
Mathathur Panchayat political crisis involves Congress members defecting to BJP: The Congress members cited dissatisfaction with party leadership as the reason for their resignation and alliance with the BJP, leading to a change in power in the Mathathur Panchayat.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

3910K

Credits

administrator

Credits
398133

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com