cy520520 • 2025-12-19 00:50:58 • views 879
കൊച്ചി∙ പൊലീസ് സ്റ്റേഷനിൽ നേരിട്ട ദുരിതം പറഞ്ഞിട്ടും മനസ്സിലാകാത്തവരോട് ഷൈമോൾ അന്നേ പറയുമായിരുന്നു \“സത്യം ആ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്\“. പിന്നീട് അതിനായി നീക്കം തുടങ്ങിയപ്പോൾ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുന്ന തിരക്കിലായി പൊലീസ്. ഭർത്താവിനെ ബലമായി മോചിപ്പിക്കുന്നതിനായി സ്റ്റേഷൻ ആക്രമിച്ചു, സിഐയെ മാന്തി, കുഞ്ഞുങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങി ഒട്ടേറെ കുറ്റങ്ങൾ ചുമത്തി. പൊതുസ്ഥലത്തു പൊലീസ് മർദനം ഫോണിൽ പകർത്തിയ ഷൈമോളുടെ ഭർത്താവിനെ അഞ്ചു ദിവസം കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു. സ്റ്റേഷനിലെ ബഹളത്തിൽ ഭയചകിതരായ കുഞ്ഞുങ്ങൾ ദിവസങ്ങളോളം ഉറങ്ങിയില്ല. തുടർന്നാണ് നിയമത്തിന്റെ വഴിയിലൂടെ നീതിതേടി ഷൈമോൾ ഇറങ്ങിയത്.
- Also Read സ്റ്റേഷനിലെത്തിയ യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; എറണാകുളത്ത് പൊലീസിന്റെ ക്രൂരത- വിഡിയോ
കോടതിയിൽ അഡ്വക്കേറ്റ് മുഖേന പരാതി നൽകി, ജഡ്ജിക്കു മുൻപാകെ മൊഴി നൽകി. ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനു ഒടുവിലാണ് ഷൈമോൾക്ക് സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്. ഷൈമോൾ പറഞ്ഞതുപോലെ 2024 ജൂൺ 20ലെ സത്യം സിസിടിവിയിൽ പതിഞ്ഞ വിഡിയോ വഴി പുറത്തുവന്നിരിക്കുകയാണ്. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നിയമനടപടികൾ തുടരാനും ആക്രമിച്ച ഉദ്യോഗസ്ഥന് തക്ക ശിക്ഷ വാങ്ങി നൽകാനുമുള്ള പോരാട്ടത്തിലാണ് ദമ്പതികൾ ഇപ്പോൾ. അതേസമയം ദൃശ്യങ്ങളിൽ യുവതിയെ മർദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ ഉടൻ നടപടി ഉണ്ടായേക്കും. ഓൺലൈൻ ഡെലിവറി ജീവനക്കാരനെ മർദിച്ചത് ഉൾപ്പെടെ ഇയാളുടെ സമാനമായ ക്രൂരതകൾ ഒന്നൊന്നായി പുറത്തു വരികയാണ്. English Summary:
Shaimol\“s Fight for Justice Against Police Brutality: Shaimol fought for CCTV footage to prove her claims of police assault and false accusations against her husband. The CCTV evidence surfaced after a year-long legal battle and is now being used to pursue further legal action against the involved officers. |
|