search
 Forgot password?
 Register now
search

‘മിസൈൽ ആക്രമണങ്ങൾക്കിടെ ജനങ്ങൾ എങ്ങനെ വോട്ട് ചെയ്യും?; സുരക്ഷ ഉറപ്പാക്കുമെങ്കിൽ 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്’

cy520520 2025-12-11 04:51:19 views 559
  



റോം ∙ സുരക്ഷ ഉറപ്പു നൽകുമെങ്കിൽ അടുത്ത 60 മുതൽ 90 ദിവസത്തിനുള്ളിൽ യുക്രെയ്‌‌നിൽ തിരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്നിവരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഇറ്റലിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്ന ആരോപണം തള്ളിയ സെലെൻസ്കി, സുരക്ഷയാണ് തന്റെ പ്രധാന ആശങ്കയെന്നും പറഞ്ഞു.

  • Also Read നേരിയ ആശ്വാസം, സംസ്ഥാനത്ത് സർവീസുകളെ ബാധിച്ചില്ല; പ്രതിസന്ധിഘട്ടം മറികടന്ന് ഇൻഡിഗോ ?   


‘മിസൈൽ ആക്രമണങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകും? ജനങ്ങൾ എങ്ങനെ വോട്ട് ചെയ്യും എന്നതാണ് ചോദ്യം. സൈനിക നിയമം നിലവിലിരിക്കെ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്നതിനെക്കുറിച്ച് നിർദേശങ്ങൾ തയാറാക്കാൻ രാജ്യത്തെ നിയമനിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് യുക്രെയ്‌ൻ‌നിലെ ജനങ്ങൾക്കു വേണ്ടിയാണ്, മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു വേണ്ടിയല്ല. ഞങ്ങളുടെ പങ്കാളികളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ തിരഞ്ഞെടുപ്പിന് തയാറാണ്. തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം യുഎസും സഹായിക്കണമെന്ന് ഞാൻ പരസ്യമായി അഭ്യർഥിക്കുന്നു.’ – സെലെൻസ്കി പറഞ്ഞു.

തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ യുക്രെയ്‌ൻ നേതൃത്വം യുദ്ധത്തെ ഒരു കാരണമായി ഉപയോഗിക്കുകയാണെന്നും രാജ്യം തിരഞ്ഞെടുപ്പിലേക്കു പോകേണ്ട സമയമായെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം. ‘അവർ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ഒരു ഘട്ടത്തിലെത്തുമ്പോൾ അത് ജനാധിപത്യമല്ലാതായി മാറുന്നു’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താത്ത സെലെൻസ്കി സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും നിയമവിരുദ്ധമായി അധികാരത്തിൽ തുടരുന്നവരുമായി ഏതെങ്കിലും കരാറുകളിൽ ഏർപ്പെടുന്നത് അർഥശൂന്യമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തിടെ പറഞ്ഞിരുന്നു.  
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
“I Am Ready for an Election“: Zelenskyy Ready for Ukraine Elections in 90 Days, But Sets One Key Condition
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153306

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com