search
 Forgot password?
 Register now
search

ഗ്ലാസുകൾ പൊട്ടിച്ച് പുറത്തേക്ക് ചാടി, ശ്വാസം മുട്ടി മരിച്ചു; ജക്കാർത്തയിൽ ഡ്രോൺ നിർമാണ കമ്പനിയിൽ തീപിടിത്തം, 20 മരണം

cy520520 2025-12-9 23:21:44 views 458
  



ജക്കാർത്ത ∙ ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സംഭവസമയത്ത് നിരവധി പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മൈനിങ്, കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ഡ്രോണുകള്‍ എന്നിവ വിതരണം ചെയ്യുന്ന ടെറാ ഡ്രോണ്‍ ഇന്തൊനീഷ്യ എന്ന കമ്പനിയുടെ ഓഫിസിലാണ് തീപിടിത്തമുണ്ടായത്. ജാപ്പനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ടെറ ഡ്രോണ്‍ കോര്‍പറേഷന്‍റെ ഇന്തൊനീഷ്യന്‍ ഉപസ്ഥാപനമാണിത്.  

  • Also Read ‘പാക്കിസ്ഥാൻ സമാധാന രാഷ്ട്രം, പക്ഷേ ഇനി ഒരു ആക്രമണം ഉണ്ടായാൽ മറുപടി അതികഠിനം’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അസിം മുനീർ   


ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന് അകത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാൻ കെട്ടിടത്തിൽ നിന്ന് പുറത്തുപോയ ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുകൾ നിലകളിൽ കുടുങ്ങിയവരെ താഴെയെത്തിക്കാനും തീയണയ്ക്കാനുമാണ് ശ്രമം.  

  • Also Read ട്രംപിന്റെ താരിഫ് വരുമാനം റെക്കോർഡിൽ; പക്ഷേ ഭാരം പേറുന്നത് യുഎസ് ജനത?   


Breaking: Deadly Blaze Guts Jakarta Office Tower – 20 Lives Lost!

A huge fire sparked by a battery blast in a 7-story building in central Jakarta killed at least 20 people, including a pregnant woman; rescuers still hunt for those trapped amid thick smoke.… pic.twitter.com/Fu4HbcIzyC— Voice Of Bharat (@Kunal_Mechrules) December 9, 2025


പൊള്ളലേറ്റും പുകനിറഞ്ഞ് ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്. ചിലര്‍ ഗ്ലാസുകള്‍ പൊട്ടിച്ചു പുറത്തുചാടി രക്ഷപെട്ടു. ഒട്ടേറെപേര്‍ കുടുങ്ങിപോയി. മരിച്ച പലരുടെയും ശരീരങ്ങള്‍ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പോളിത്തീന്‍ ഷീറ്റുകളില്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോംപാസ് ടിവി സംപ്രേഷണം ചെയ്തു. അപകടത്തെക്കുറിച്ച് ടെറാ ഡ്രോണ്‍ കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Kunal_Mechrules എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Indonesia Fire Accident: Indonesia fire claims 20 lives in a Jakarta building. The fire broke out in a seven-story building housing Terra Drone Indonesia, resulting in numerous fatalities due to smoke inhalation and burns.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152746

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com