search
 Forgot password?
 Register now
search

ഇന്ത്യ അരി കൊണ്ടുവന്ന് ‘തള്ളരുത്’: താരിഫ് ഭീഷണിയുമായി വീണ്ടും ട്രംപ്

LHC0088 2025-12-9 19:22:30 views 768
  



വാഷിങ്ടൻ∙ യുഎസ് വിപണിയിലേക്ക് ഇന്ത്യ അരി കൊണ്ടുവന്ന് ‘തള്ളിമറിക്കരുതെന്ന്’ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനെ നേരിടുമെന്നും ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ താരിഫിന് കഴിയുമെന്നും ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ കർഷക മേഖലയിൽനിന്നുള്ളവരുമായുള്ള റൗണ്ട് ടേബിൾ കൂടിക്കാഴ്ചയിൽ പറഞ്ഞു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസും പങ്കെടുത്തു. അമേരിക്കയിലെ കർഷകർക്കു 12 ബില്യൻ യുഎസ് ഡോളറിന്റെ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു.  

  • Also Read തെലങ്കാനയുടെ ‘ഭാവി നഗരത്തിൽ’ ഒരുലക്ഷം കോടിയുടെ നിക്ഷേപത്തിന് ട്രംപിന്റെ കമ്പനി; ഇന്ത്യ ‘ലീഡർ’ ആകുമെന്ന് പുകഴ്ത്തൽ   


ഇന്ത്യയും തായ്‌ലൻഡുമാണ് യുഎസിലേക്ക് അരി തള്ളുന്നതെന്നും യുഎസിൽനിന്നുള്ള അരിയുടെ വലിയ വിപണിയായ പ്യൂർട്ടോ റിക്കോയിലേക്ക് ചൈനയും അരി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും പ്രതിനിധികളിൽ ഒരാളായ ലൂസിയാനയിൽനിന്നുള്ള മെറിൽ കെന്നഡി പറഞ്ഞു. വർഷങ്ങളായി പ്യൂർട്ടോ റിക്കോയിലേക്ക് യുഎസ് അരി കയറ്റുമതി ചെയ്യുന്നില്ലെന്നും മെറിൽ പ്രസിഡന്റിനെ അറിയിച്ചു. ട്രംപ് അധികാരത്തിൽ വരുന്നതിനു മുൻപുതന്നെ ഈ സ്ഥിതിയായിരുന്നു. എന്നാൽ ഇപ്പോൾ ഭയങ്കര മോശം അവസ്ഥയാണ്. താരിഫ് ഏർപ്പെടുത്തിയത് ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഇനിയും കൂട്ടണമെന്ന് മെറിൽ പറഞ്ഞപ്പോൾ എനിക്കു മനസ്സിലായി അങ്ങനെ ചെയ്യാം എന്നായിരുന്നു ട്രംപിന്റെ മറുപടി. പിന്നാലെ അടുത്തിരുന്ന ബെസ്സന്റിനോട് തിരിഞ്ഞ് ‘‘ഇന്ത്യയെക്കുറിച്ചു പറയൂ. എന്തുകൊണ്ടാണ് ഇന്ത്യ അത് അനുവദിക്കുന്നത്? അവർ താരിഫ് നൽകിയേ പറ്റൂ. അവരുടെ അരിക്ക് എന്തെങ്കിലും ഇളവ് കൊടുത്തിട്ടുണ്ടോ?’’ എന്നും ട്രംപ് ചോദിച്ചു. വ്യാപാര കരാറിൽ ചർച്ച നടക്കുകയാണെന്നായിരുന്നു ബെസ്സന്റിന്റെ മറുപടി.  

  • Also Read പുട്ടിനും മോദിയും കെട്ടിപ്പിടിച്ചത് വെറുതെയായോ? ട്രംപിനെ പിണക്കാതെ ഇന്ത്യൻ നയതന്ത്രം: റഷ്യ തുറന്നു ലക്ഷക്കണക്കിന് തൊഴിലവസരം   


അപ്പോൾ അവരങ്ങനെ അരി ഇവിടെക്കൊണ്ടുവന്ന് തള്ളരുത്, അവരത് ചെയ്യരുത് എന്നായിരുന്നു മറുപടി. ഇന്ത്യയല്ലാതെ മറ്റാരൊക്കെയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മെറിലിനോട് ചോദിച്ച ട്രംപ്, മറ്റു രാജ്യക്കാരുടെ പേരുകൾ എഴുതിയെടുക്കാൻ ബെസ്സന്റിനോട് ആവശ്യപ്പെട്ടു. പിന്നാലെ ‘‘താരിഫ് ഏർപ്പെടുത്തിയാൽ ഈ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ആകും. നിങ്ങളുടെ പ്രശ്നം ഒരു ദിവസം കൊണ്ട് പരിഹരിക്കപ്പെടും. അതുകൊണ്ട് സുപ്രീം കോടതിയിലെ കേസ് നമുക്ക് ജയിച്ചേ പറ്റൂ’’ എന്നാണ് ട്രംപ് മെറിലിനോട് പറഞ്ഞത്.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Donald Trump addressing concerns about rice dumping from India into US market: He suggests tariffs could swiftly resolve the issue, and he also highlighted the need to protect American farmers.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154823

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com