search
 Forgot password?
 Register now
search

‘യുക്രെയ്നിനു നൽകുന്ന പിന്തുണ യുഎസ് അവസാനിപ്പിച്ചേക്കും’: പരാമർശവുമായി ഡോണൾഡ് ട്രംപ് ജൂനിയർ

LHC0088 2025-12-8 05:21:27 views 714
  



ദോഹ ∙ യുഎസ് യുക്രെയ്നിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ, ഡോണൾഡ് ട്രംപ് ജൂനിയർ. ഖത്തറിൽ ദോഹ ഫോറത്തിൽ സംസാരിക്കവേയാണ് ഡോണൾഡ് ട്രംപ് ജൂനിയറിന്റെ പരാമർശം.

  • Also Read സംഘർഷമൊഴിയാതെ സുഡാൻ: ഡ്രോൺ ആക്രമണത്തിൽ 50 മരണം; സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി   


യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ വിമർശിച്ചും ട്രംപ് ജൂനിയർ സംസാരിച്ചു. യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കില്ലെന്ന് സെലെൻസ്കിക്ക് അറിയാമെന്നും അതിനാലാണ് യുദ്ധം അവസാനിപ്പിക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നും ട്രംപ് ജൂനിയർ പറഞ്ഞു. റഷ്യയെക്കാൾ അഴിമതി നിറഞ്ഞ രാജ്യം യുക്രെയ്നാണെന്നും ട്രംപ് ജൂനിയർ വിമർശിച്ചു. റഷ്യയ്ക്കെതിരായ യുറോപ്യൻ ഉപരോധങ്ങളെയും അദ്ദേഹം വിമർശിച്ചു. ഉപരോധങ്ങൾ മൂലം റഷ്യയിലെ എണ്ണ വില വർധിച്ചെന്നും ഈ പണം റഷ്യയ്ക്കു യുദ്ധത്തിനായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...   


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ ട്രംപ് ജൂനിയർ ഔദ്യോഗിക പങ്കു വഹിക്കുന്നില്ല എന്നിരുന്നാലും യുഎസിലെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ൻ’ മൂവമെന്റിലെ പ്രധാന വ്യക്തിത്വമാണ് ഡോണൾഡ് ട്രംപ് ജൂനിയർ.
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Donald Trump Jr. on Ukraine: At the Doha Forum, the former president\“s son suggested the US could withdraw its support for Ukraine and heavily criticized President Zelenskyy. He further alleged that Ukraine is more corrupt than Russia and that sanctions against Russia are ineffective.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154539

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com