search
 Forgot password?
 Register now
search

നടിയെ ആക്രമിച്ച കേസ്: വിധി ഇന്ന്, 10 പ്രതികൾ, ആരൊക്കെ അകത്താകും?

LHC0088 2025-12-8 04:51:13 views 1256
  



കൊച്ചി ∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിധി ഇന്ന്. രാവിലെ 11ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകൾ നടത്തിയത്.

  • Also Read ‘നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്’; നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ പ്രതികരണവുമായി ഡബ്ല്യുസിസി   


കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികളും അപ്പീലും വിചാരണ നീണ്ടുപോകാൻ കാരണമായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിർത്തിവച്ചാണു തുടരന്വേഷണം നടത്തിയത്. English Summary:
Actress attack case: Actress Assault Case Verdict is expected today at Ernakulam Principal Sessions Court. The court is set to deliver the verdict.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154290

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com