കേരളത്തില്‍ പഞ്ചായത്ത് രാജ് - നഗരപാലികാ നിയമം 1994 ല്‍ നിലവില്‍ വന്ന ശേഷം 6 തവണയും 5 വര്‍ഷത്തെ ഇടവേളയില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 1995, 2000, 2005, 2010, 2015, 2020 വര്‍ഷങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്.
- Also Read പഞ്ചഗുസ്തിയിൽ ദേശീയ ചാംപ്യൻ; തദ്ദേശപ്പോരിൽ സ്വതന്ത്രനായി കളത്തിലിറങ്ങി ലിയോ
മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ 1997, 2002, 2007, 2012, 2017, 2022 വര്‍ഷങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മട്ടന്നൂര്‍ നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുണ്ടായിരുന്നതിനാല്‍ ആദ്യ തിരഞ്ഞെടുപ്പ് 1997 ല്‍ പ്രത്യേകമായാണു നടത്തിയത്. അതിനാലാണ് മറ്റു നഗരസഭകളില്‍ നിന്ന് വ്യത്യസ്തമായി 2 വര്‍ഷം വൈകി തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നേകാല്‍ വര്‍ഷം മാത്രം ആയുസുണ്ടായിരുന്ന ജില്ലാ കൗണ്‍സിലിലേക്കുള്ള (474 സീറ്റ്) ഏക തിരഞ്ഞെടുപ്പ് 1991 ജനുവരി 29നായിരുന്നു.
- Also Read ‘ഇൻഡിഗോ ഇനിയെങ്കിലും നിങ്ങൾ നന്നാകൂ...; ഞാൻ അവരെ പ്രാകി, ഫലിച്ചോ എന്നറിയില്ല, നേർവഴിക്കു പോകുന്ന സ്ഥാപനമല്ല’
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകള്‍ മുന്‍പ് നടന്നിട്ടുള്ളത് കൃത്യമായ ഇടവേളകളിലല്ല. പഞ്ചായത്തുകളിലും നഗരസഭകളിലും വ്യത്യസ്ത സമയങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. 1979-80, 1988 വര്‍ഷങ്ങളില്‍ മാത്രം തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചായിരുന്നു. സംസ്ഥാന രൂപീകരണശേഷം 1963, 1979-80, 1988 വര്‍ഷങ്ങളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പു നടന്നത്. അതിനു മുന്‍പ് തിരു-കൊച്ചിയില്‍ 1953ല്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നു.
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
MORE PREMIUM STORIES
കേരളത്തില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ 1962, 1968, 1979-80, 1988 വര്‍ഷങ്ങളില്‍ നടന്നു. അതിനുമുന്‍പ് തിരുവിതാംകൂര്‍, കൊച്ചി (1948), തിരു-കൊച്ചി (1953, 1956), മലബാര്‍ (1952, 1955) മേഖലകളില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. കോര്‍പറേഷന്‍ ആയശേഷം തിരുവനന്തപുരം (1942, 1948, 1953, 1956, 1960, 1964, 1970, 1979, 1988), കോഴിക്കോട് (1962, 1968, 1972, 1979, 1988), കൊച്ചി (1969, 1979, 1988) നഗരങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു.
ഇവ കൂടാതെ ഇടക്കാലത്ത് ഏതാനും മുനിസിപ്പാലിറ്റികളില്‍ പ്രത്യേകം തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട് - പെരുമ്പാവൂര്‍ (1953), ചേര്‍ത്തല (1953), മൂവാറ്റുപുഴ (1959), പാലാ (1964, 1969), മലപ്പുറം (1971), ചാലക്കുടി (1971), പുനലൂര്‍ (1972), തിരൂര്‍ (1973), മഞ്ചേരി (1982). പാലാ ഒഴികെ മറ്റു മുനിസിപ്പാലിറ്റികളില്‍ നഗരസഭാരൂപീകരണശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു. കോര്‍പറേഷന്‍ ഒഴികെ വേറിട്ട ഒന്നിലധികം തിരഞ്ഞെടുപ്പുകള്‍ നടന്നത് പാലായില്‍ മാത്രം; ഇന്നത്തെ മട്ടന്നൂര്‍ പോലെ. മുനിസിപ്പാലിറ്റിയാകുന്നതിനു മുന്‍പ് ഗുരുവായൂര്‍ ടൗണ്‍ഷിപ്പ് (1961 - 1994) ആയിരുന്നു.
ത്രിതലപഞ്ചായത്തുകളിലേക്ക് ഏഴാമത്തെ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്കു മുന്‍പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ടായിരുന്നു; അവയിലേക്ക് തിരഞ്ഞെടുപ്പുകളും നടന്നിട്ടുണ്ട്. മുനിസിപ്പാലിറ്റികള്‍, വില്ലേജ് യൂണിയന്‍, ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാറില്‍ ഡിസ്ട്രിക്ട് ബോര്‍ഡ്, താലൂക്ക് ബോര്‍ഡ് തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങള്‍ അന്നുണ്ടായിരുന്നു. English Summary:
Kerala Local Body Elections: Kerala Local Body Elections have occurred regularly over the years. The state has a history of elections for Panchayats, Municipalities, and Corporations, with some variations in timing, particularly for Mattannur Municipality. |