search
 Forgot password?
 Register now
search

ഇൻഡിഗോ പ്രതിസന്ധിയിൽ പെരുവഴിയിലായി യാത്രക്കാർ; കൈത്താങ്ങായി റെയിൽവേ, 30 സ്പെഷൽ ട്രെയിനുകൾ

deltin33 2025-12-6 14:21:14 views 730
  



ന്യൂഡൽഹി ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനു പിന്നാലെ പെരുവഴിയിലായ യാത്രക്കാർക്കായി സ്പെഷൽ ട്രെയിനുകൾ ഒരുക്കാൻ റെയിൽവേ ആലോചിക്കുന്നതായി റിപ്പോർട്ട്. മറ്റു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതു കൂടി കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. 37 ട്രെയിനുകളിൽ 117 അധിക കോച്ചുകൾ കൂട്ടിച്ചേർ‌ത്തത് കൂടാതെ രണ്ട് ദിവസത്തിനുള്ളിൽ 30 സ്പെഷൽ ട്രെയിനുകൾ കൂടി റെയിൽവേ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.  

  • Also Read ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്   


ചില സ്പെഷൽ ട്രെയിനുകൾ ആരംഭിച്ചു. കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും റൂട്ടുകളിലൂടെ പ്രതിദിനം 35,000 യാത്രക്കാരെ കൂടി കയറ്റാൻ റെയിൽവേ അധിക നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 18 കോച്ചുകളുള്ള ഏകദേശം 30 പുതിയ പ്രത്യേക ട്രെയിനുകൾ അടുത്ത രണ്ട് ദിവസങ്ങളിൽ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. പ്രതിസന്ധി നേരിടാൻ അടുത്ത 10 ദിവസത്തിനുള്ളിൽ 20 ലക്ഷത്തിലധികം യാത്രക്കാരെ ട്രെയിനുകളിലേക്ക് ആകർഷിക്കാൻ ആലോചനകൾ നടക്കുന്നതായും വിവരമുണ്ട്.  

  • Also Read ‘ഭൂമികുലുക്കമെന്നാണ് കരുതിയത്, രക്ഷപ്പെടാൻ പറഞ്ഞത് ഓട്ടോ ഡ്രൈവർ; കാറിൽ നിന്നിറങ്ങിയ ആ സ്ത്രീയ്ക്ക് ഓടാൻ പോലും കഴിഞ്ഞില്ല’   


കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന റൂട്ടുകളിൽ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകൾ ചേർത്ത് ദക്ഷിണ റെയിൽവേ 18 ട്രെയിനുകളുടെ ശേഷി വർധിപ്പിച്ചു. എട്ട് ട്രെയിനുകളിൽ 3 എസി, ചെയർകാർ കോച്ചുകൾ കൂടി ഉത്തര റെയിൽവേ ഉൾപ്പെടുത്തി. പശ്ചിമ റെയിൽവേ നാല് ട്രെയിനുകളിൽ 3എസി, 2എസി കോച്ചുകൾ കൂട്ടിച്ചേർത്തുത്തു. യാത്രക്കാർ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ കോച്ചുകൾ വിന്യസിച്ചുവരുന്നുവെന്ന് ഉത്തര റെയിൽവേ ചീഫ് പിആർഒ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Special trains are being considered by Indian Railways : Indigo Flight Cancellations have prompted Indian Railways to consider running special trains. This aims to aid passengers stranded due to mass cancellations and inflated flight ticket prices, with plans to introduce 30 new special trains and add extra coaches to existing routes.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
464694

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com