search
 Forgot password?
 Register now
search

അതിർത്തിയിൽ പാക്ക് – അഫ്ഗാൻ പോര്: സമാധാന ചർച്ചകളിൽ സമവായമില്ല; പ്രകോപനം ഇല്ലാതെ വെടിവയ്പ്പെന്ന് ഇരു രാജ്യങ്ങളും

deltin33 2025-12-6 11:51:27 views 676
  



ഇസലാമാബാദ് ∙ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ കനത്ത വെടിവയ്പ്പ്. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് മൊഷറഫ് സെയ്ദി പറഞ്ഞു. വെടിവയ്പ്പിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  

  • Also Read കടത്തിൽ മുങ്ങിയ പാക്കിസ്ഥാൻ സ്വന്തം വിമാനക്കമ്പനി വിൽക്കുന്നു; വാങ്ങുന്നത് സൈനിക മേധാവി അസിം മുനീർ!   


‘‘പാക്കിസ്ഥാൻ പൂർണമായും ജാഗ്രത പാലിക്കുന്നുണ്ട്. നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധവുമാണ്’’ – മൊഷറഫ് സെയ്ദി പ്രസ്താവനയിൽ പറഞ്ഞു. സമാധാന ചർച്ച തീരുമാനമാകാതെ അവസാനിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ.  

  • Also Read ‘അസിം മുനീർ തീവ്ര ഇസ്‌ലാമിസ്റ്റ്; അയാൾ ആഗ്രഹിക്കുന്നത് ഇന്ത്യയുമായുള്ള യുദ്ധം’   


ഒക്ടോബറിൽ അതിർത്തിയിലെ ഏറ്റുമുട്ടലുകളെ തുടർന്നുണ്ടായ സംഘർഷങ്ങൾ ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. ഖത്തർ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ യോഗങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതായിരുന്നു കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിൽ നടന്ന ചർച്ചകൾ. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ പാക്കിസ്ഥാനിൽ അടുത്തിടെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ അഫ്ഗാൻ പൗരന്മാർ ഉൾപ്പെട്ട ചാവേർ ബോംബാക്രമണങ്ങളും ഉൾപ്പെടുന്നുവെന്നും ആണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. പാക്കിസ്ഥാനുള്ളിലെ സുരക്ഷ വീഴ്ചയ്ക്ക് ഉത്തരവാദികളാകാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് അഫ്ഗാനിസ്ഥാന്റെ നിലപാട്. ഒക്ടോബറിൽ നടന്ന ഏറ്റുമുട്ടലുകളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pakistan Afghanistan border clash intensifies after failed peace talks: The recent conflict highlights ongoing tensions and accusations between the two nations regarding border security and terrorist activities.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
464919

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com