കണ്ണൂർ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘തദ്ദേശം 25’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി പാർട്ടി തീരുമാനിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
Also Read ശബരിമല സ്വർണക്കൊള്ള: വിജിലൻസ് കോടതിയിൽ വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി, എതിർത്ത് എസ്ഐടി
‘ശബരിമലയുമായി ബന്ധപ്പെട്ട് പിടിയിലായവർ ജയിലിലല്ലേ, രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ പുറത്തല്ലല്ലോ’ എന്നു ഗോവിന്ദൻ ചോദിച്ചു. പകുതി വെന്ത നിലപാട് ഞങ്ങൾ സ്വീകരിക്കില്ല. എസ്ഐടിയുമായി യാതൊരു തർക്കവുമില്ല. ഒന്നരമാസം കൂടി ഉണ്ട് അന്വേഷിക്കാൻ. അന്വേഷിക്കട്ടെ. സ്വർണം ഒരു തരി കുറയാതെ കൃത്യമായി തിരിച്ചുകൊണ്ടുവരണം. ശബരിമല സ്വർണക്കൊള്ളയ്ക്ക് ആരാണോ ഉത്തരവാദി അവരെയെല്ലാം പിടിക്കും, നിയമത്തിനു മുന്നിൽ കൊണ്ടുവരും. രാഹുലിനെ ഒളിവിൽ താമസിപ്പിക്കുന്നത് കോൺഗ്രസാണ്. പിടിക്കാൻ കിട്ടിയാലല്ലേ പിടിക്കാൻ പറ്റൂ.
Also Read ‘വരിക വരിക സഹജരേ’... രാഹുലിന്റെ ഫോൺ ‘ഓൺ’; പൊലീസിനെ വഴിതെറ്റിക്കാനോ നീക്കം? അറസ്റ്റ് വൈകൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്?
കോൺഗ്രസിന്റെ പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും. 9 ദിവസം ചെറിയ കാലയളവാണ്. വേറെ വഴിയില്ലാത്തതു കൊണ്ടാണ് രാഹുലിനെ പുറത്താക്കിയത്. കേസ് നടത്തി പൂർത്തിയായ ശേഷമേ രാഹുലിനെതിരെ നടപടി എടുക്കൂ എന്ന് കോൺഗ്രസിന് തീരുമാനമെടുക്കാൻ സാധിക്കുമോ. 18 പേരെ പീഡിപ്പിച്ചു എന്നാണ് കേൾക്കുന്നത്. മൂന്ന് പേർ പരാതിയുമായി രംഗത്തെത്തി. രാഹുൽ അധികം പറഞ്ഞാൽ മുഴുവൻ പറയും എന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. കോൺഗ്രസിന്റെ ഐശ്വര്യമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫി പറമ്പിലിനെയും രാഹുലിനേയും ഒരേ നുകത്തിൽ കെട്ടേണ്ടവരാണ്.
ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
രാഹുൽ വിഷയത്തിൽ കോൺഗ്രസ് നടപടി സ്വീകരിക്കാൻ വൈകി. സിപിഐയുടെ മുഖത്തിന് ഒരു കുഴപ്പവുമില്ല. മുകേഷിന്റെ കേസും രാഹുലിന്റെ കേസും തമ്മിൽ താരതമ്യമില്ല. എൽദോസിന്റെ കേസ് ഇതുമായി താരതമ്യം ചെയ്യാൻ പറ്റുമോ. എൽഡിഎഫ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ്. ആറ് കോർപറേഷനും ജയിക്കുക എന്നതാണ് ലക്ഷ്യം. ഭൂരിപക്ഷ വർഗീയത അതിന്റെ സീമകൾ ലംഘിച്ചു. ഹിന്ദുത്വ അജൻഡ കൊണ്ടുവന്നു. യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയേയും എസ്ഡിപിഐയേയും ചേർത്ത് പുതിയ മുന്നണി ആയി. ഈ രണ്ട് വർഗീയതേയുമാണ് നേരിടേണ്ടത്. മുസ്‍ലിം സമുദായം ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തെ അംഗീകരിക്കുന്നില്ല. കേരളം ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്.
Also Read എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
അതിദാരിദ്ര്യം അവസാനിപ്പിച്ചു. സർവതല സ്പർശിയായ വികാസമുണ്ടായി. ഇടത് ഭരണത്തിന്റെ മൂന്നാം ടേമിനുള്ള കേളികൊട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ്. നവകേരളം സൃഷ്ടിക്കുക എന്നതാണ് ഉന്നം വയ്ക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാകാൻ പോകുന്നത്. എല്ലാ വികസനത്തിനും എതിരാണ് യുഡിഎഫ്. ലോകത്ത് തന്നെ വികസനവിരുദ്ധനായ പ്രതിപക്ഷ നേതാവ് വേറെ ഉണ്ടാകില്ല. ഒരു വികസനത്തേയും അംഗീകരിക്കാൻ പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. സ്വയം പ്രതിക്കൂട്ടിലായ പ്രതിപക്ഷം വേറെ ഇല്ല.
1985 ഏപ്രിൽ ഒന്നിനാണ് ഏറ്റവും വലിയ സ്വർണക്കൊള്ള നടന്നത്. ഗുരുവായൂരിലെ തിരുവാഭരണം നഷ്ടപ്പെട്ടു. ഇന്നേവരെ കിട്ടിയില്ല. തിരുവാഭരണം നഷ്ടപ്പെട്ടതിൽ നിന്ന് കോൺഗ്രസിന് ഒഴിയാൻ സാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കോടതി ശിക്ഷിച്ചവരെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒരു കോടതിയുടെ വിധിയല്ലേ, വേറെയും കോടതിയുണ്ട് എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. നിലവിലെ ശിക്ഷ അവസാനത്തെയല്ലെന്നും അദ്ദേഹം പറഞ്ഞു. English Summary:
MV Govindan on Sabarimala gold smuggling case: CPM is committed to taking action against those arrested in connection with the Sabarimala gold smuggling case. The party will decide on the appropriate action following a thorough investigation, ensuring no gold is lost and all responsible parties are brought to justice.