ഹുബ്ബള്ളി∙ ഇൻഡിഗോ വിമാനങ്ങളുടെ രാജ്യവ്യാപകമായ റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികൾ. സ്വന്തം വിവാഹ റിസപ്ഷന് ലൈവിലൂടെയാണ് ഇവർക്ക് പങ്കെടുക്കാനായത്. ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ കർണാടകയിലുള്ള ഹുബ്ബള്ളിയിലേക്കു പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം. കുടുംബം ക്ഷണിച്ച അതിഥികൾ കൃത്യസമയത്ത് എത്തിയതിനാൽ പരിപാടിക്ക് ധരിക്കാനിരുന്ന വസ്ത്രങ്ങൾ ഇട്ട് ലൈവിലൂടെ ദമ്പതികൾ റിസപ്ഷനിൽ പങ്കെടുത്തു.
- Also Read ഇൻഡിഗോയ്ക്ക് ആശ്വാസം, പ്രതിസന്ധിയിൽ ഇടപെട്ട് ഡിജിസിഎ; പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ ഇളവ്
ബെംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് മേഘ ക്ഷീരാസാഗറും സംഗം ദാസും. ഡിസംബർ മൂന്നിന് ആയിരുന്നു റിസപ്ഷൻ. രണ്ടാം തീയതിയാണ് ഹുബ്ബള്ളിയിലേക്ക് ഇവർ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ രണ്ടാം തീയതി രാവിലെ മുതൽ വിമാനം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്. ഒടുവിൽ വിമാനം റദ്ദാക്കുകയും ചെയ്തു. ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ ആയിരുന്നു റിസപ്ഷൻ. വധുവിന്റെ കുടുംബാംഗങ്ങൾ വധൂവരന്മാർ പ്രതിനിധീകരിച്ചു.
- Also Read ഒരു മിനിറ്റുപോലും കളയാതെ പറന്നിട്ടും ഇൻഡിഗോ അടിപതറി? ഫ്ലൈറ്റ് റദ്ദാക്കലല്ല പരിഹാരം; പൈലറ്റുമാർ മാറിനിൽക്കുന്നത് യാത്രക്കാർക്കുകൂടി വേണ്ടി!
ഭുവനേശ്വറിൽ വച്ച് നവംബർ 23നായിരുന്നു ഇവരുടെ വിവാഹം. ഭുവനേശ്വർ – ബെംഗളൂരു – ഹുബ്ബള്ളി വിമാനത്തിലാണ് നവദമ്പതികൾ ടിക്കറ്റ് എടുത്തത്. ഇവരുടെ പല ബന്ധുക്കളും മുംബൈ വഴിയുള്ള ടിക്കറ്റുകളും എടുത്തിരുന്നു. പലരുടെയും വിമാനങ്ങളും മണിക്കൂറുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ‘‘മകളുടെ വിവാഹ റിസപ്ഷന് ഞങ്ങളുടെ നാട്ടിൽനിന്നുള്ള ധാരളം പേരെ ക്ഷണിച്ചിരുന്നു. വിമാനം മണിക്കൂറുകളായി വൈകുകയായിരുന്നു. അവസാനം മൂന്നാം തീയതി പുലർച്ചെ നാലുമണിയായപ്പോൾ അതു റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്. അവസാന നിമിഷം റിസപ്‌ഷൻ മാറ്റാനാകില്ല. അതുകൊണ്ടാണ് വലിയ സ്ക്രീൻ വച്ച് അതിൽ ഓൺലൈൻ ആയി അവരോട് ചേരാൻ ആവശ്യപ്പെട്ടത്’’ – വധുവിന്റെ പിതാവ് അനിൽകുമാർ ക്ഷീരസാഗർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
- ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
- യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
- 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KP_Aashish എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Indigo flight cancellation caused a newlywed couple to attend their wedding reception virtually. The couple live-streamed their reception from Bhubaneswar, Odisha, to Hubballi, Karnataka, after their flight was canceled. This incident highlights the increasing travel disruptions and the creative ways people are adapting to them. |