തിരുവനന്തപുരം ∙ ബലാത്സംഗ കേസിൽ ജാമ്യം നിഷേധിച്ചിട്ടും ഒളിവ് ജീവിതം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഒൻപതാം ദിവസമാണ് രാഹുൽ പൊലീസിന്റെ കണ്ണു വെട്ടിച്ച് ഒളിയിടങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് കാസർകോട് ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങും എന്ന അഭ്യൂഹം പരന്നെങ്കിലും അതുണ്ടായില്ല. ബെംഗളൂരു നഗരത്തിൽ അടക്കം രാഹുൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രാഹുൽ ഇപ്പോഴും കർണാടകയിൽ തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ രാഹുൽ ഇന്ന് കേരളത്തിലെ കോടതികളിൽ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്.
- Also Read ‘രാഹുലിനെതിരെ മൊഴി നൽകും’; ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23 കാരി
പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടിൽ ഒളിവിൽ കഴിഞ്ഞു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞ് പിന്നീട് ബെംഗളൂരുവിലേക്കും രാഹുൽ പോയി. ബെംഗളൂരുവിൽ അന്വേഷണ സംഘം എത്തുന്നതിനു മുൻപെ രാഹുൽ രക്ഷപ്പെട്ടു. പൊലീസ് എത്തുന്ന കാര്യം രാഹുല്‍ എങ്ങനെയാണ് മുൻകൂട്ടി അറിയുന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കർണാടകയിലെ കോൺഗ്രസ് നേതാക്കളാണോ രാഹുലിന് അഭയം ഒരുക്കുന്നതെന്നും സംശയമുണ്ട്.
- Also Read അന്നു പാർട്ടിക്കു വേണ്ടി ഓടി, ഇന്നു നിലനിൽപ്പിനായും; സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷമായ ഇന്നു തന്നെ വീഴ്ച
മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചിൽ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാനാണ് രാഹുൽ ശ്രമിക്കുന്നത്. രാഹുലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് നിഗമനം.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
കസ്റ്റഡിയിലുള്ള രാഹുലിന്‍റെ പിഎ ഫസലിനെയും ഡ്രൈവര്‍ ആൽവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആൽവിനും ഫസലിനുമൊപ്പമാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് വരെ ഇവർ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്‍റെ നീക്കങ്ങളെ കുറിച്ച് ഇവർക്ക് അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. English Summary:
Rahul Mamkootathil Continues to Evade Arrest: The Rahul Mamkootathil rape case sees the Youth Congress leader continuing to evade police for the ninth day, with authorities believing he is hiding in Karnataka. As the investigation team expands, he is expected to file for anticipatory bail in the High Court today after a lower court rejected his plea. |