Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘അയ്യപ്പ സംഗമത്തിന് സർപ്ലസ് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല; ആരോപണങ്ങൾ വസ്തുതാവിരുദ്ധം’

Chikheang 7 day(s) ago views 413

  



തിരുവനന്തപുരം∙ ദേവസ്വം സർപ്ലസ് ഫണ്ടിൽ നിന്ന് ആഗോള അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിന്റെ വാർഷിക ബജറ്റിൽ ശമ്പളം, പെൻഷൻ, മരാമത്ത് നിർമാണ പ്രവൃത്തികൾ തുടങ്ങിയവയ്ക്കൊപ്പം തന്നെ മതസമ്മേളനങ്ങളും പ്രഭാഷണങ്ങളും നടത്തുന്നതിനായി തുക വകയിരുത്താറുണ്ട്.

  • Also Read ‘ഹൈന്ദവ വിശ്വാസങ്ങളോടും അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന’ : രാജീവ് ചന്ദ്രശേഖർ   


റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്കോഴ്സസ് എന്ന ശീർഷകത്തിലാണ് ഇത്തരത്തിൽ തുക വകയിരുത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ ഒരു പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതിനായുള്ള വരവും ചെലവും ഈ അക്കൗണ്ട് മുഖാന്തിരം ആണ് കൈകാര്യം ചെയ്തു വന്നത്. സർപ്ലസ് ഫണ്ട് ഇനത്തിലുള്ള തുകയിൽനിന്നും ഒരു രൂപ പോലും ആഗോള അയ്യപ്പ സംഗമത്തിന് ഉപയോഗിച്ചിട്ടില്ല –ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.  

  • Also Read ‘ഒളിക്കാനോ മറയ്ക്കാനോ ഒന്നുമില്ല’; ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടാൻ ദേവസ്വം ബോർഡ്   


സർപ്ലസ് ഫണ്ടിലെ തുക ചെലവാക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് സ്പോൺസർമാരിൽ നിന്നുള്ള തുക ഇതിനായുള്ള ബാങ്ക് അക്കൗണ്ടിൽ സ്വീകരിച്ച് അതിൽനിന്നുമാണ് ചെലവ് ചെയ്യുന്നത്. ബോർഡ് ഫണ്ടിൽ നിന്നും തുക മതപരമായ സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കും ചെലവ് ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും ഇത്തരത്തിൽ ചെലവ് ചെയ്യപ്പെടുന്ന തുക സ്പോൺസർഷിപ്പിലൂടെ നികത്താനുള്ള നടപടികളാണ് ദേവസ്വം ബോർഡ് സ്വീകരിച്ചിട്ടുള്ളത്.

  • Also Read ‘ഇങ്ങനെ ആകുമെന്ന് കരുതിയില്ല, സത്യം തെളിയട്ടെ; അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കും’   


ചെലവ് കഴിഞ്ഞ് മിച്ചം തുക ലഭിക്കുകയാണെങ്കിൽ അത് ദേവസ്വം ഫണ്ടായി മാറുന്നതാണ്. സർപ്ലസ് ഫണ്ടിൽ നിന്നും ആഗോള അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ബോർഡ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. English Summary:
Global Ayyappa Sangamam: Travancore Devaswom Board clarifies that no surplus funds were used for the Global Ayyappa Sangamam, detailing a dedicated account for sponsored funds and emphasizing financial transparency.
like (0)
ChikheangForum Veteran

Post a reply

loginto write comments

Related threads

Chikheang

He hasn't introduced himself yet.

9678

Threads

0

Posts

210K

Credits

Forum Veteran

Credits
29238
Random