ചണ്ഡിഗഡ് ∙ സിപിഐ പാർട്ടി കോൺഗ്രസ് വേദിക്കു തൊട്ടടുത്തുണ്ടായ വാഹനാപകടത്തിൽ സംസ്ഥാന കൗൺസിൽ അംഗവും എറണാകുളത്തു നിന്നുള്ള വനിത നേതാവുമായ കമല സദാനന്ദനു സാരമായ പരുക്ക്. റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സമ്മേളന വേദിയിലേക്കു വരുമ്പോഴായിരുന്നു അപകടം.Kerala accident, KSRTC bus accident, Vattappara accident, Maruthoor bridge accident, Road accident Kerala, Malayala Manorama Online News, Accident news Kerala, Kerala bus accident today, MC Road accident, Injured in accident, അപകടം, കെഎസ്ആർടിസി അപകടം, അപകട വാർത്ത, വട്ടപ്പാറ അപകടം, റോഡ് അപകടം, മരുതൂർ, കെഎസ്ആർടിസി ബസ്, ബസ്സും ലോറിയും കൂട്ടിയിടിച്ചു, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ, തിരുവനന്തപുരം
തോളിനും ഇടുപ്പെല്ലിനുമാണു പരുക്ക്. ആദ്യം ചണ്ഡിഗഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയ നിർദേശിച്ചതോടെ ഇന്നു രാവിലെ വിമാനത്തിൽ കൊച്ചിയിലെത്തിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. മുൻ ജില്ലാ സെക്രട്ടറി കെ.എൻ.ദിനകരനും ഭാര്യയും കമല സദാനന്ദനൊപ്പം വരുന്നുണ്ട്. English Summary:
Kamala Sadanandan Accident: Kamala Sadanandan, a CPI leader, was seriously injured in a road accident near the CPI Party Congress venue in Chandigarh. She sustained injuries to her shoulder and hip and will be transferred to Ernakulam for surgery. |