ചണ്ഡീഗഡ് ∙ തന്നേക്കാൾ സൗന്ദര്യമുണ്ടെന്നു പറഞ്ഞ് ആറുവയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. വിവാഹച്ചടങ്ങിനിടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സിവാ ഗ്രാമത്തിൽനിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. നേരത്തെ, സ്വന്തം മകൻ ഉൾപ്പെടെ മൂന്നു കുട്ടികളെ ഇതേ രീതിയിൽ പൂനം കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Also Read വയോധികയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
സോണിപത് സ്വദേശിയായ വിധി എന്ന പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. പൂനത്തിന്റെ ഭർത്താവ് നവീന്റെ ബന്ധുവിന്റെ മകളാണ് വിധി. പാനിപ്പത്തിലെ നൗൽത്ത ഗ്രാമത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പൂനവും വിധിയും കുടുംബാംഗങ്ങളും എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിവാഹ ഘോഷയാത്ര നൗൽത്തയിൽ എത്തിയപ്പോൾ കുടുംബാംഗങ്ങൾ അതിനോടൊപ്പം പോയി. കുറച്ചു കഴിഞ്ഞപ്പോൾ വിധിയെ കാണുന്നില്ലെന്ന് പറഞ്ഞ് പിതാവ് സന്ദീപിന് ഫോൺ വന്നു. പിന്നാലെ കുടുംബം തിരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷം വിധിയുടെ മുത്തശ്ശി ഓംവതി, ബന്ധുവിന്‍റെ വീടിന്‍റെ സ്റ്റോർ റൂമിലെ വെള്ളം നിറച്ച ബക്കറ്റിൽ തല മാത്രം മുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
Also Read അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
കുട്ടിയെ സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂനമാണ് കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നെക്കാൾ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയിൽ നിന്നാണ് കുട്ടികളെ മുക്കിക്കൊന്നിരുന്നത്.
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
സമാന സാഹചര്യങ്ങളിൽ നാലു കുട്ടികളെ മുക്കി കൊന്നതായി പൂനം സമ്മതിച്ചു. മൂന്ന് പെൺകുട്ടികളും സ്വന്തം മകനും ഇതിൽ ഉൾപ്പെടുന്നു. 2023ൽ പൂനം തന്‍റെ സഹോദരന്‍റെ മകളെ കൊന്നു. അതേ വർഷം, സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും ഇതേ രീതിയിൽ കൊലപ്പെടുത്തി. 2024 ഓഗസ്റ്റിൽ തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന് തോന്നിയ സിവാ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെയും പൂനം കൊലപ്പെടുത്തി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @WasiuddinSiddi1 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Jealousy Motive Behind Child Murder in Panipat Haryana: Police investigations reveal the woman may be responsible for the deaths of other children in similar circumstances. The accused, Poonam, confessed to killing multiple children, including her own son, driven by envy and the belief that no one should be more beautiful than her.