തിരുവനന്തപുരം∙ സ്ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു സൂചന നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് പാർട്ടി നേതൃത്വവുമായി ആലോചിച്ച് ഉടൻ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read രാഹുലിനെതിരെ കടുത്ത നടപടി?: പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആലോചന; ബെംഗളൂരുവിൽ തിരച്ചിൽ, അടുത്ത സുഹൃത്തെന്ന് നടി
യുവതി കെപിസിസി അധ്യക്ഷന് പരാതി കൈമാറിയിട്ടുണ്ട്. പാർട്ടിക്കാരനാണെങ്കിൽ പാർട്ടിതലത്തിലാണ് അന്വേഷിക്കേണ്ടത്. രാഹുൽ സസ്പെൻഷനിലായതിനാലാണ് ഡിജിപിക്ക് പരാതി കൈമാറിയത്. സസ്പെൻഷൻ തെറ്റു തിരുത്തി തിരിച്ചു വരാനുള്ള മാർഗമായാണ് കോൺഗ്രസ് കാണുന്നത്. രാഹുലിന്റെ കാര്യത്തിൽ ഇനി അതിനു സാധ്യതയില്ല. ഇപ്പോൾ രാഹുൽ സസ്പെൻഷനിലാണ്. വേണ്ടിവന്നാൽ ശക്തമായ നടപടി സ്വീകരിക്കും. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നും കെ.മുരളീധരൻ പറഞ്ഞു.
Also Read രാഹുൽ കർണാടകയിൽ ?, വനമേഖലയിലെ റിസോർട്ടിലെന്ന് സൂചന; കാറുകൾ മാറി മാറി ഉപയോഗിക്കുന്നു, പരക്കെ തിരഞ്ഞ് പൊലീസ്
‘‘സാഹചര്യം നോക്കിയാണ് പാർട്ടി ഒരാൾക്കെതിരെ നടപടിയെടുക്കുന്നത്. രാഹുലിനെതിരെ മുൻപ് എഴുതി നൽകിയ പരാതി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പരാതി സർക്കാരിനും പാർട്ടിക്കും മുന്നിലുണ്ട്. എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് രാഹുൽ തീരുമാനിക്കട്ടെ. പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചാൽ പാർട്ടിക്ക് അയാളുമായി ബന്ധമില്ല. പാർട്ടി ചുമതല ഏൽപിക്കുന്നത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ്. ചുമതല നിർവഹിക്കാത്തയാൾ പാർട്ടിക്ക് പുറത്താണ്.
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന ആൾക്ക് ഇത്തരം കാര്യം ചെയ്യാന്‍ കഴിയില്ല. പരാതിയിൽ പറയുന്ന കാര്യങ്ങൾ രാഹുൽ ചെയ്തെങ്കിൽ പൊതുരംഗത്ത് മാത്രമല്ല, ഒരു രംഗത്തും തുടരാൻ യോഗ്യനല്ല. പുകഞ്ഞകൊള്ളി പുറത്താണ്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്തുപോകാം. പൊതുസമൂഹത്തിൽ ചീത്തപ്പേര് ഉണ്ടാക്കിയാൽ പാർട്ടി നടപടിയെടുക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശനം കണക്കിലെടുക്കുന്നില്ല. അവരുടെ നിരവധി നേതാക്കൾക്കെതിരെ പരാതിയുണ്ട്’’– കെ.മുരളീധരൻ പറഞ്ഞു. English Summary:
Rahul Mamkootathil Case: Rahul Mamkootathil faces strong action from Congress following a sexual harassment complaint. K Muraleedharan indicates that the party will take decisive steps after reviewing the complaint submitted to the KPCC president.