ഇരിങ്ങാലക്കുട (തൃശൂർ) ∙ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്.
- Also Read ‘മുറിയിൽ കയറിയപ്പോൾ കടന്നു പിടിച്ചു, ക്രൂരമായി പീഡിപ്പിച്ചു, മുറിവുകളുണ്ടായി, ശ്വാസതടസ്സം ഉണ്ടായിട്ടും രാഹുൽ പീഡനം തുടർന്നു’
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.
- Also Read കണ്ണൂരിലെ ആ സഖാവ് ‘ക്രിസ്റ്റപ്രിയൻ’; 1.10 കോടി മുടക്കി ഏതു കാർ വാങ്ങും മുഖ്യമന്ത്രി? സതീശനും വാങ്ങിക്കൊടുക്കുമോ പുതിയ വാഹനം?
English Summary:
Congress Worker Arrested for Sharing Survivor\“s Details: Congress worker arrest in Irinjalakuda follows the illegal sharing of a sexual assault survivor\“s photo and details on Facebook. The accused, Sijo Jose, was arrested for revealing the survivor\“s identity without consent in a case linked to Rahul Mamkootathil. |