search

പുലർച്ചെ സബ്‌വേയിൽ കുടുങ്ങി മെട്രോ ട്രെയിൻ; ഇറങ്ങി നടക്കാൻ അറിയിപ്പ്, തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ

Chikheang 2025-12-2 16:51:02 views 1136
  



ചെന്നൈ∙ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ മെട്രോ ട്രെയിന്‍ സബ്‌വേയില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെ എയര്‍പോര്‍ട്ടിനും വിംകോ നഗര്‍ ഡിപ്പോയ്ക്കും ഇടയിലെ ബ്ലൂ ലൈനിലാണ് ട്രെയിൻ കുടുങ്ങിയത്. തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ കുടുങ്ങിയതോടെ യാത്രക്കാരോടു തൊട്ടടുത്ത സ്റ്റേഷനിലേക്ക് ഇറങ്ങി നടക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അരക്കിലോമീറ്റര്‍ ദൂരമാണ് യാത്രക്കാര്‍ക്കു നടന്നുപോകേണ്ടി വന്നത്.  

  • Also Read സൈബർ സുരക്ഷ ഉറപ്പാക്കും, എന്താണ് ‘സഞ്ചാർ സാഥി’ ആപ്പ്; പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം   


മെട്രോയിൽ നേരിട്ട ദുരനുഭവം വിവരിച്ച് നിരവധി യാത്രക്കാരാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചത്. 10 മിനിറ്റോളം ഉള്ളില്‍ കുടുങ്ങിയെന്നും പിന്നീടാണ് ഹൈക്കോര്‍ട്ട് മെട്രോ സ്റ്റേഷനിലേക്കു നടക്കാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം വന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. അതിനിടെ, തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ സാധാരണ നിലയിലായെന്നും ചെന്നൈ മെട്രോ റെയില്‍ എക്സിലൂടെ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും അതിവേഗത്തില്‍ തകരാര്‍ പരിഹരിക്കാനായെന്നും കുറിപ്പിൽ പറയുന്നു.

  • Also Read ‘ബ്രേക്ക് ഫാസ്റ്റ് 2.0’; മഞ്ഞുരുകാൻ കൂടിക്കാഴ്ച നടത്തി ഡികെയും സിദ്ധരാമയ്യയും, ഒറ്റക്കെട്ടെന്ന് പ്രഖ്യാപനം   


സാങ്കേതിക തകരാറിനെ തുടര്‍ന്ന് മെട്രോ പണിമുടക്കുന്നത് ഇതാദ്യമായല്ല. ജൂണില്‍ വിമാനത്താവളത്തിലെ മെട്രോ പണിമുടക്കിയതോടെ ഗ്രീന്‍, ബ്ലൂ ലൈനുകളിലെ സര്‍വീസ് തടസപ്പെട്ടിരുന്നു. ബ്ലൂ ലൈനിലെ തകരാര്‍ രണ്ടുമണിക്കൂറിനുള്ളില്‍ പരിഹരിച്ചുവെങ്കിലും ഗ്രീന്‍ ലൈനിലേത് അഞ്ചുമണിക്കൂറിന് ശേഷമാണ് പരിഹരിക്കാന്‍ കഴിഞ്ഞത്.
    

  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
  • പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Chennai Metro: Chennai Metro faced a technical issue, causing a train to get stuck in a subway. Passengers had to walk through the tunnel to the nearest station before the issue was resolved and services returned to normal.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152923

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com