search

റോഡരികിൽ ഫോണിൽ സംസാരിച്ചു നിന്നു; കൂറ്റൻ മാവിന്റെ ശിഖരം ഒടിഞ്ഞുവീണ് മധ്യവയസ്കന് ദാരുണാന്ത്യം

Chikheang 2025-12-2 11:20:58 views 1165
  



അരുവിക്കര (തിരുവനന്തപുരം) ∙ റോഡരികിൽ ഫോണിൽ സംസാരിച്ചു നിന്നയാൾ മരക്കൊമ്പ് ഒടിഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയിൽ ബി.സുനിൽ ശർമ (55) ആണ് മരിച്ചത്. കരകുളം കാച്ചാണി മോനി എൻക്ലേവിൽ താമസിക്കുന്ന സുനിൽ കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയിരുന്നു.

  • Also Read ഗുജറാത്തിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; ‘ആംബുലൻസ് വിട്ടു നൽകിയില്ല, ആരും തിരിഞ്ഞു നോക്കിയില്ല’: പ്രതിഷേധം   


റോഡിലൂടെ പോയ കാറിനു മുകളിലും കൊമ്പ് വീണെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. കാച്ചാണി ജംക്‌ഷനിൽ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡിൽ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. റോഡ‌രികിൽ നിന്ന വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മാവിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. പരുക്കേറ്റ സുനിൽ ശർമയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കുടപ്പനകുന്ന് സ്വദേശി മിഥുനും ഭാര്യയും സഞ്ചരിച്ച കാറിന്റെ മുൻവശം മരം വീണ് തകർന്നു. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുനീക്കി. ഒരു മണിക്കൂറോളം ഈ ഭാഗത്തു ഗതാഗത തടസ്സവുമുണ്ടായി. ഭാര്യ: നിഷ. മകൾ: രേവതി English Summary:
KSRTC Conductor Dies in Aruvikkara Tree Fall Accident: Aruvikkara accident resulted in the death of a KSRTC conductor due to a falling tree branch.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152964

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com