സിഡ്നി∙ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പിടികൂടിയ അധോലോക സംഘത്തിന്റെ കയ്യിൽ നിന്ന് ലഭിച്ചത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ആയിരക്കണക്കിന് വിഡിയോകൾ. സാത്താനിക് ഗ്യാങ് എന്നറിയപ്പെടുന്ന സംഘത്തിന്റെ കയ്യിൽ നിന്നാണ് 12 വയസ്സ് വരെയുള്ള കുട്ടികളെ മൃഗീയമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയത്. സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
- Also Read ‘മൃതദേഹം ആരുടേത്?’; സൂരജ് ലാമ തിരോധാനക്കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
അശ്ലീല വിഡിയോ നിർമാണ റാക്കറ്റുമായി ബന്ധമുള്ള നാല് പുരുഷന്മാരാണ് അറസ്റ്റിലായിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പൊലീസിലെ ഡിറ്റക്ടീവുകളാണ് രാജ്യാന്തര ശൃംഖലയുടെ നീക്കങ്ങൾ ആദ്യം തിരിച്ചറിഞ്ഞത്. ഇവരുടെ വെബ്‌സൈറ്റ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സന്ദർശിക്കാറുണ്ട് എന്നാണ് വിവരം. മൃഗീയമായ വിഡിയോകളാണ് സംഘം സൂക്ഷിച്ചിരുന്നത്.
- Also Read ബിജെപിക്ക് വടക്കുകിഴക്ക് നിറയെ വെല്ലുവിളി; സെനിത്ത് സാങ്മയിലൂടെ നല്ല തുടക്കത്തിനു കോൺഗ്രസ്; മലമുകളിൽ മുഴങ്ങുന്നതെന്ത്?
വിഡിയോയിൽ കണ്ട ഇരകളാക്കപ്പെട്ട കുട്ടികളെ എത്രയും വേഗം കണ്ടെത്താനും ഇവരെ ഉടൻ തന്നെ റാക്കറ്റിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്താനുമുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇരകളായ കുട്ടികളെ കണ്ടെത്തിയ ശേഷം പീഡനം നടന്നത് എവിടെയാണ് എന്ന് കണ്ടെത്തുകയാണ് അടുത്ത ഘട്ടം. വൈകാതെ കേസിൽ കൂടുതൽ അറസ്റ്റ് നടക്കുമെന്നും ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Global ‘satanic’ ring, thousands of videos of child sex abuse uncovered with arrests in Australia\“s Sydney |