കണ്ണൂർ ∙ എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ഇ.ഡി നോട്ടിസ് അയയ്ക്കാറുണ്ടെന്നും ഇതെല്ലാം രാഷ്ട്രീയക്കളിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനമാക്കി കേരളത്തെ തകർക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. ഇത് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എതിരെ മാത്രമുള്ള വെല്ലുവിളിയല്ല, കേരളത്തോട് ആകെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
- Also Read ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന; അരവണ വരുമാനം 47 കോടി
കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്തെല്ലാം ഇ.ഡി നോട്ടിസ് വന്നു. ഇത്തവണ എന്തുകൊണ്ടാണ് ഇ.ഡി നോട്ടിസ് വരാത്തത് എന്ന് ആലോചിക്കുകയായിരുന്നു. ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതാണ് കിഫ്‌ബി. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കിഫ്ബിയുടെ പദ്ധതിയിലൂടെയേ ഒരു മനുഷ്യന് സഞ്ചരിക്കാൻ സാധിക്കൂ. 140 മണ്ഡലത്തിൽ ഫലപ്രദമായി നിക്ഷേപം നടത്തിയ കിഫ്‌ബിയെ അപകീർത്തിപ്പെടുത്താൻ മുൻപേ ശ്രമം തുടങ്ങിയതാണ്. കേരളത്തിന്റെ പശ്‌ചാത്തല സൗകര്യം ലോകോത്തരമാക്കി തീർക്കുന്നതിനു പ്രവർത്തിച്ചതാണ് കിഫ്ബി.
- Also Read ‘മാടമ്പിള്ളിയിലെ മനോരോഗി; തൃശൂരിലെ രാജാവെന്ന് മതിഭ്രമം’, സുരേഷ് ഗോപിയെ കലുങ്കു ചർച്ചയ്ക്ക് വെല്ലുവിളിച്ച് ദിവാകരൻ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങിയ കിഫ്‌ബിയെ ഭാവനാപൂർണമായ പദ്ധതിയാക്കി മാറ്റിയതാണ് എൽഡിഎഫ് സർക്കാർ ചെയ്‌ത തെറ്റ്. ആ തെറ്റ് കേരളം അംഗീകരിച്ചതാണ്. മുൻപും ഇക്കാര്യത്തിൽ ഇ.ഡി നോട്ടിസ് അയച്ചതാണ്. എന്തിനാണ് നോട്ടിസ് അയച്ചത് എന്ന് തോമസ് ഐസക് നേരിട്ടും കോടതിയിലും ചോദിച്ചു. അതിനൊന്നും ഇതുവരെ ഇ.ഡി മറുപടി പറഞ്ഞിട്ടില്ല. ആകെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഭൂമി വാങ്ങിയെന്നാണ്. ഭൂമി വാങ്ങിയതല്ല ഏറ്റെടുക്കുകയാണു ചെയ്തതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
MV Govindan Slams ED\“s Political Tactics: MV Govindan criticizes the ED\“s actions as politically motivated attempts to destabilize Kerala. He accuses the ED of targeting KIIFB to undermine the state\“s development initiatives and questions the timing of ED notices relative to elections. |