തിരുവനന്തപുരം∙ കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്‌കൃതം വകുപ്പ് മേധാവിയായ സി.എന്‍.വിജയകുമാരി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പരാതിക്കാരനായ വിപിന്‍ വിജയന്റെ ഭാഗം കൂടി കേള്‍ക്കാന്‍ കോടതി. വിപിനോട് ഡിസംബര്‍ അഞ്ചിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതിയാണ് കേസ് പരിഗണിക്കുന്നത്.
- Also Read രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് ചുവന്ന കാറിൽ; ഉടമ സിനിമാ താരം? പൊലീസിന്റെ വ്യാപക തിരച്ചിൽ
അക്കാദമിക് നിലവാരമില്ലാത്ത പ്രബന്ധം അംഗീകരിക്കാന്‍ പറ്റില്ലെന്നും ജാതി അധിക്ഷേപം നടത്തിയെന്നത് തെറ്റാണെന്നുമാണ് വിജയകുമാരിയുടെ വാദം. തീസിസിലെ അപാകത ചൂണ്ടികാട്ടിയതിലെ വിരോധവും, രാഷ്ട്രീയ പകപോക്കലുമാണ് കേസിന് ആധാരമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
- Also Read രാഹുൽ ഈശ്വറുമായി പൊലീസിന്റെ തെളിവെടുപ്പ്; ലാപ്ടോപ്പിനായി തിരച്ചിൽ, വിഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് പ്രതികരണം
ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയില്‍ സി.എന്‍.വിജയകുമാരിക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. തനിക്ക് പിഎച്ച്ഡി ബിരുദം അവാര്‍ഡ് ചെയ്യുന്നതിനു മുന്‍പുള്ള ഓപ്പണ്‍ ഡിഫന്‍സിനു ശേഷം പ്രബന്ധത്തില്‍ ന്യൂനതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയകുമാരി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് വിപിന്‍ വിജയന്‍ പരാതി നല്‍കിയിരുന്നു.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
കാര്യവട്ടം ക്യാംപസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നും, പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും വിജയകുമാരി ആക്ഷേപിച്ചെന്ന് പരാതിയില്‍ പറയുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം vipin.vijayan.50767 എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Court to Hear Complainant in Kerala University Caste Discrimination: The Sanskrit Department Head\“s bail plea will consider the complainant\“s argument in a case involving alleged caste discrimination. The court has requested Vipin Vijayan to appear on December 5th. |