deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

രാഹുലിന്റെ യാത്ര സിസിടിവിയുള്ള റോഡ് ഒഴിവാക്കി! പൊലീസ് നീക്കങ്ങൾ ചോരുന്നു? അറസ്റ്റിൽ സർക്കാരിന്റെ പ്ലാൻ ഇത്; പേടി അന്നത്തെ ‘അറസ്റ്റ്’

cy520520 2025-12-1 15:21:06 views 175

  



യാത്ര സിസിടിവി ഇല്ലാത്ത റോഡുകളിലൂടെ. ഇടയ്ക്കിടെ സ്വിച്ച് ഓൺ ചെയ്യുന്ന ഫോൺ, പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെ അഭിഭാഷകന്റെ ഓഫിസിൽ വക്കാലത്ത് നൽകി മടങ്ങി ! രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും തുമ്പു കിട്ടാതെ പൊലീസ് അന്വേഷണ സംഘം. അന്വേഷണ സംഘത്തിൽ നിന്നു വിവരങ്ങൾ ചോരുന്നതാണോ അതോ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതു വരെ പൊലീസ് കാത്തു നിൽക്കുന്നതോ? യുവതിയുടെ ലൈംഗികപീഡന പരാതിയിൽ പൊലീസ് അന്വേഷിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽപോയി നാലാം ദിവസമായിട്ടും പിടികൂടാനാകാതെ പൊലീസ്. ആദ്യമായാണ് ഒരു എംഎൽഎയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കുന്നത്.  

  • Also Read രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; യുവതിക്ക് പൊലീസ് സുരക്ഷ, ഗർഭഛിദ്രം അപകടകരമായ രീതിയിലെന്ന് മൊഴി   


കേസ് അന്വേഷണത്തിൽ എന്താണ് സംഭവിക്കുന്നത് ?

∙ യുവതി കഴിഞ്ഞ മാസം 27ന് മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയപ്പോൾ രാഹുൽ പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. തുടർനടപടികൾ പൊലീസ് ചർച്ച ചെയ്യുന്നതിനിടെ രാഹുൽ പാലക്കാട്ടെ ഫ്ലാറ്റിലെത്തി. കാർ ഫ്ലാറ്റിലിട്ടശേഷം മറ്റൊരു വാഹനത്തിലാണ് രാത്രിയോടെ അവിടെനിന്നും പോയത്. രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അറസ്റ്റിലേക്ക് പൊലീസ് കടന്നില്ല.  
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • വീൽചെയറിലിരുന്ന് ചെയ്ത സിനിമ; റോഡ് മൂവിക്ക് പണംതേടി ഉറക്കമിളച്ച് ചിത്രംവര; ആപ്പിൾ ഗോഡൗണിൽ കശ്മീർ കുടുംബമൊരുക്കിയ ചൂടിൽ ക്ലൈമാക്സ് മാറി...
      

         
    •   
         
    •   
        
       
  • ജർമനിയിൽ വീണ്ടും വൈൽഡ് പോളിയോ; 2010നു ശേഷം യൂറോപ്പിൽ ആദ്യം; വന്നത് അഫ്ഗാനിൽ നിന്ന് എത്തിയവർ വഴിയോ? തുടച്ചുനീക്കാനാവാതെ പാക്കിസ്ഥാനും
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ രാഹുൽ ഒളിവിലുള്ള സ്ഥലങ്ങളെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് സൂചനകൾ നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും രാഹുൽ കടന്നു.  

  • Also Read അതിജീവിതയെ സമൂഹമാധ്യമത്തിൽ അപമാനിച്ച കേസ്: രാഹുൽ ഈശ്വർ അറസ്റ്റിൽ, നാളെ കോടതിയിൽ ഹാജരാക്കും   


∙ രാഹുലിന്റെ അഭിഭാഷകന്റെ വാദം ശരിയാണെങ്കിൽ, സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്തുവന്ന് വക്കാലത്ത് ഒപ്പിട്ട് മടങ്ങിയത്.

∙ അന്വേഷണ വിവരങ്ങൾ ചോരുന്നതായി പൊലീസിൽ സംസാരമുണ്ട്. വളരെ ആസൂത്രിതമായാണ് രാഹുൽ പാലക്കാടുനിന്ന് മുങ്ങിയത്. സ്വിച്ച് ഓഫ് ചെയ്തശേഷം ചിലയിടങ്ങളിൽ രാഹുലിന്റെ ഫോൺ ഓൺ ആയത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിലയിരുത്തലുണ്ട്.  

  • Also Read യുവതി ഫ്ലാറ്റിൽ വന്ന ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല; സൈബർ ആക്രമണത്തിൽ നിരത്തിപ്പിടിച്ച് കേസ്, നിർദേശം നൽകി എഡിജിപി   


∙ സിസിടിവി ഉള്ള റോഡുകൾ ഒഴിവാക്കിയാണ് രാഹുൽ യാത്ര ചെയ്തതെന്നു പൊലീസ് പറയുന്നു. പാലക്കാട്ടെ ഫ്ലാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പൊലീസ് എല്ലാം കാണുന്നു, കാത്തിരിക്കുന്നു

അതേസമയം, ബുധനാഴ്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കേ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്ത് രാഹുലിനു അനുകൂല സാഹചര്യമൊരുക്കേണ്ടെന്ന സർക്കാർ നിലപാടാണ് അറസ്റ്റു വൈകുന്നതിനു പിന്നിലെന്നും സൂചനയുണ്ട്.  

∙ സമരക്കേസുമായി ബന്ധപ്പെട്ട് മുൻപ് വീട് വളഞ്ഞ് അറസ്റ്റു ചെയ്തത് രാഹുലിന് രാഷ്ട്രീയ നേട്ടമായെന്ന് വിലയിരുത്തലുണ്ട്.  

∙ കോടതി പരാമർശങ്ങൾ വന്നശേഷം അറസ്റ്റു മതിയെന്ന അഭിപ്രായവും സർക്കാർ തലത്തിലുണ്ട്. സർക്കാർ കേസിൽ കുടുക്കിയെന്ന പ്രചാരണം ഒഴിവാക്കാനാണിത്.  

∙ പെൺകുട്ടി ഡിജിറ്റൽ തെളിവുകൾ കൊടുത്ത സാഹചര്യത്തിൽ കോടതിയുടെ തീരുമാനം എതിരാകുമെന്നും ഇത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും സർക്കാർ കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത തീയതികളിൽ അറസ്റ്റുണ്ടായാൽ സ്വർണക്കൊള്ള അടക്കമുള്ള മറ്റ് പ്രചാരണ വിഷയങ്ങൾ മുങ്ങിപോകുമെന്നാണ് സർക്കാർ പ്രതീക്ഷ. English Summary:
MLA Rahul Mamkootathil on the Run: Rahul Mamkootathil, wanted in connection with a sexual assault complaint, remains at large, leading to questions about the police investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
126875