deltin33 • 2025-12-1 11:51:05 • views 914
ഹൈദരാബാദ് ∙ വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനു മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായ് – ഹൈദരാബാദ് എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. സോഫ്റ്റ്‌വെയർ രംഗത്തു ജോലി ചെയ്യുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു.
- Also Read കൊല്ലത്ത് വാഹനാപകടത്തിൽ 2 മരണം; ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ആശുപത്രിയിൽ യുവാക്കളുടെ പരാക്രമം, ജീവനക്കാരിക്ക് പരുക്ക്
വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്തശേഷം പുറത്തിറങ്ങവെ പാസ്പോർട്ട് സീറ്റിൽ മറന്നുവച്ചതായി ഇയാൾ പറഞ്ഞു. ഇതു തിരഞ്ഞ ജീവനക്കാർ അധിക്ഷേപവാക്കുകളുള്ള കുറിപ്പാണു കണ്ടത്. തുടർന്നു നൽകിയ പരാതിയിൽ എയർപോർട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
- Also Read ബന്ധുവായ കുട്ടി പുഴയിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചു
English Summary:
Air Hostess Harassment: Malayali youth arrested for misbehaving with an air hostess on a Dubai-Hyderabad Air India flight |
|