deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: പുനഃപരിശോധനയ്ക്കുള്ള അവസരം ദുരുപയോഗം ചെയ്തു, സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി

Chikheang 2025-11-28 23:51:18 views 154

  



കൊച്ചി ∙ കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മൂന്നാം തവണയും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിൽ, കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണണിക്കുമ്പോഴാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോവാതെ പുനഃപരിശോധനയ്ക്ക് അവസരം നൽകിയിട്ടും അത് ദുരുപയോഗം ചെയ്യുകയാണ് സർക്കാർ ചെയ്തതെന്ന് ജസ്റ്റിസ് എ.ബദറുദീൻ ചൂണ്ടിക്കാട്ടി. സർക്കാർ അനുബന്ധ മറുപടി സത്യവാങ്മൂലം കൂടി സമർപ്പിച്ച സാഹചര്യത്തിൽ ഡിസംബർ എട്ടിനു കേസ് വീണ്ടും പരിഗണിക്കും.  

  • Also Read ‘രാഹുലിന്റെ പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണു; പശ്ചാത്താപമുണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണം’   


തങ്ങളുടെ നടപടിയിൽ കോടതിയലക്ഷ്യം ഇല്ലെന്നാണു മറുപടി സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞിരിക്കുന്നത്. അതിനാൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും. എന്നാൽ കോടതിയലക്ഷ്യം ഇല്ലെന്ന് എങ്ങനെയാണ് പറയാൻ കഴിയുക എന്ന് കോടതി ചോദിച്ചു. കോടതിയലക്ഷ്യമാണ് ചെയ്തിരിക്കുന്നത് എന്ന വിധി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിനെ എതിർക്കാതെ തുടർ നടപടി സ്വീകരിച്ച സർക്കാരിന് എങ്ങനെയാണ് കോടതിയലക്ഷ്യം ഇല്ലെന്ന് പറയാൻ കഴിയുക എന്നും കോടതി ചോദിച്ചു.  

  • Also Read യുവതിയുമായി ദീർഘകാല സൗഹൃദം, ബലാത്സംഗവും ഗർഭഛിദ്രവും ചെയ്തിട്ടില്ല; മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ   


ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനേയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷിനെയും വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി സിബിഐക്ക് സർക്കാർ  നൽകിയിരുന്നില്ല. മൂന്നു വട്ടമാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ കടകംപള്ളി മനോജ് നൽകിയ അപേക്ഷയാണ് കോടതി മുമ്പാകെയുള്ളത്. കോർപറേഷൻ 2006-2015ൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി ആരോപിച്ചാണു കേസ്.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
High Court Criticize Government Over Cashew Corporation Corruption Case: Cashew Corporation Scam involves the Kerala government facing criticism from the High Court for allegedly mishandling the cashew corporation corruption case. The court expressed dissatisfaction with the government\“s repeated refusal to grant prosecution sanction and questioned their claim of no contempt of court.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
130592