search

നഗ്നദൃശ്യം പകർത്തി ഭീഷണി, മൂന്നിടത്ത് എത്തിച്ച് പീഡിപ്പിച്ചു; രാഹുലിനെതിരെ എഫ്ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, ലുക്കൗട്ട് നോട്ടിസ്?

deltin33 2025-11-28 17:21:15 views 684
  



തിരുവനന്തപുരം∙ ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.  

  • Also Read ‘നാറിയവനെ ചുമന്നാല്‍, ചുമന്നവനും നാറും; രാഹുലിന് പിന്തുണയില്ല, കേസെടുത്ത സമയം ശ്രദ്ധിക്കണം’: കോൺഗ്രസിൽ രണ്ടഭിപ്രായം   


ബിഎന്‍എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎന്‍എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.  

  • Also Read ‘എന്തിനു മുഖ്യമന്ത്രിക്കു പരാതി നൽകി, ഫോൺ ഓഫ് ചെയ്തു മുങ്ങാനോ?; ഞാനൊരമ്മ, എപ്പോഴും അതിജീവിതയ്ക്കൊപ്പം’   


രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് അശാസ്ത്രീയമായ രീതിയില്‍ ഗുളിക നല്‍കി ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. ബിഎന്‍എസ് 115 പ്രകാരം മനഃപൂര്‍വമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പും ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കുന്നതിന് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ബിഎന്‍എസ് 351 വകുപ്പും ചുമത്തിയിട്ടുണ്ട്. ചാറ്റുകളും ഡിജിറ്റല്‍ തെളിവുകളും ഉള്ളതിനാല്‍ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയുടെ ഡിജിറ്റല്‍ കാര്യങ്ങള്‍ വഞ്ചനാപരമായി ഉപയോഗിക്കുന്നതിന് എതിരെയുള്ള ഐടി നിയമത്തിലെ 66 സി വകുപ്പു പ്രകാരം മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴിയും ലഭിക്കും.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് കേസെടുത്ത് നേമം സ്‌റ്റേഷനിലേക്കു കൈമാറിയിട്ടുണ്ട്. മൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യ പീഡനം മാർച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലും യുവതിയെ പീഡിപ്പിച്ചു. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നൽകി. മരുന്നു കൈമാറിയത് രാഹുലിന്റെ സുഹൃത്ത് ജോബിയാണ്. കാറിൽ വച്ചാണ് മരുന്നു കഴിപ്പിച്ചത്. മരുന്നു കഴിച്ചെന്ന് രാഹുൽ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തി. പീഡനത്തിനുശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വിവരവും എഫ്‌ഐആറില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്. English Summary:
Police Issue Lookout Notice for Rahul Mamkootathil MLA: Rahul Mamkootathil is facing serious allegations including sexual assault and forced abortion, leading to a lookout notice. Police are preparing to arrest him under non-bailable charges based on a complaint filed regarding incidents in Thiruvananthapuram and Palakkad.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
460925

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com