കൊച്ചി∙ സൈബർ ആക്രമണം നേരിട്ട സിപിഎം നേതാവ് കെ.ജെ.ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്. സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കമെന്ന് കരുതേണ്ടെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാമെന്ന് കരുതേണ്ടെന്നുമാണ് റിനി ആൻ ജോർജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കെ.ജെ. ഷൈനിന് ഒപ്പമുള്ള ചിത്രവും റിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
View this post on Instagram
A post shared by RAG (@rinianngeorge)Donald Trump claims, US President Trump, India Pakistan War, United Nations General Assembly, Trump UN speech, Ending wars Trump, Foreign policy Trump, Trump criticism UN, China Russia Ukraine war, Malayala Manorama Online News, യുദ്ധങ്ങൾ അവസാനിപ്പിച്ചു ട്രംപ്, ട്രംപിന്റെ പ്രസ്താവന, ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം, യുഎൻ പൊതുസഭ, ഡൊണാൾഡ് ട്രംപ്, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
റിനി ആൻ ജോർജിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
‘‘സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതുരംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത്നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്. ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട. അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല. മറിച്ച് അത് കൂടുതൽ ശക്തി പകരും. മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും. സൈബർ ഇടങ്ങളിലെ സ്ത്രീഹത്യയ്ക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും’’
English Summary:
Actress Rini Ann George Supports CPM Leader KJ Shine After Cyber Attack: She emphasized that women in public life cannot be intimidated by cyberbullying and that such attacks only strengthen their resolve. |