ഭോപ്പാൽ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) രക്തബാങ്കിൽനിന്നു നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടു. രക്തബാങ്ക് ഇൻ-ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ജീവനക്കാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഉടൻ തന്നെ അറസ്റ്റുണ്ടാകും.
വളരെക്കാലമായി രക്തബാങ്കിൽനിന്നു രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാകുന്നുണ്ടെന്നാണു പരാതിയിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ എയിംസ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ് പ്രതി ഏതാനും പ്ലാസ്മ യൂണിറ്റുകൾ മോഷ്ടിച്ച് മറ്റൊരാൾക്കു കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ആശുപത്രിയിൽ തന്നെയുള്ളയാൾക്ക് ഇതിൽ പങ്കുള്ളതായാണ് അധികൃതർ സംശയിക്കുന്നത്. മോഷണത്തെ തുടർന്ന് രക്തബാങ്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. English Summary:
Blood bank theft occurred at AIIMS Bhopal: Blood bank theft occurred at AIIMS Bhopal, involving the stealing of blood and plasma units. An employee is under investigation, and CCTV footage revealed the theft. Authorities suspect internal involvement and have increased security measures. |