search

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 വയസ്സുകാരി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു, യുവാവ് അറസ്റ്റിൽ

Chikheang 2025-11-27 05:21:05 views 891
  



ബെംഗളൂരു ∙ കൊപ്പൽ ജില്ലയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ 16 വയസ്സുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകു‍ഞ്ഞിനു ജന്മം നൽകി. സംഭവത്തിനു പിന്നാലെ 23 വയസ്സുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾ‌പ്പെടെ ആറു പേർക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനും അശ്രദ്ധ കാണിച്ചതിനും കേസെടുത്തു.  

  • Also Read ‘പുട്ടിൻ ഫോണിൽ വിളിച്ച് പ്രശംസിക്കണം’: ട്രംപിനെ പാട്ടിലാക്കാനുള്ള വഴികൾ ഉപദേശിക്കുന്ന ഫോൺ സംഭാഷണം ചോർന്നു   


പ്രതിയായ ഹനുമഗൗഡ (23) വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. ഈ വർഷം ഏപ്രിൽ മുതൽ പ്രതി തന്നെ പലതവണ ബലാത്സംഗം ചെയ്തതായി പരാതിക്കാരി പറയുന്നു. പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിഞ്ഞിട്ടും പ്രതി ബലപ്രയോഗത്തിലൂടെ ഇരയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് വിവരം.  

  • Also Read കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്ര പരിചരണ വിഭാഗത്തിൽ, ദുബായിലെ സംഗീത പരിപാടി മാറ്റി   


പെൺ‌കുട്ടിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയ്ക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കർണാടകയിലെ സർക്കാർ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ കുഞ്ഞിനു ജന്മം നൽകി രണ്ട് മാസത്തിനു ശേഷമാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Promise of Marriage Ends in Rape Charge: Teenage pregnancy in Karnataka has sparked outrage after a 16-year-old delivered a baby in a government hostel washroom. The incident has led to the arrest of a 23-year-old man for rape and charges against five others for negligence in protecting the minor.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1510K

Credits

Forum Veteran

Credits
150321

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com