ന്യൂഡൽഹി∙ ദ്വാരകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന്റെ അറസ്റ്റ് വൈകുന്നു. ഉത്തർപ്രദേശിലെ ഹർദോയി സ്വദേശിനിയായ പെൺകുട്ടി, കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം ഡൽഹി ദ്വാരകയിലെത്തിയത്. വിവാഹചടങ്ങിനിടെ മണ്ഡപത്തിലെ ശുചിമുറിയിൽ വച്ച് 25കാരനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
- Also Read ശാരീരിക ബന്ധത്തിനു ശേഷം ജീവനെടുത്തു, കൈനകരിയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ
ഇതിനിടെ യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പരാതി പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ കയറിയപ്പോൾ യുവാവ് തന്നെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തിരിച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
- Also Read ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ, കൊലപാതകം മകളുടെ കൺമുന്നിൽ
English Summary:
Minor Girl Sexually Assaulted in Wedding Function in Dwaarka: Delhi minor abuse case investigation is underway. The young girl was sexually assaulted, and the police are currently investigating the situation to apprehend the accused and bring justice to the victim. |