ന്യൂഡൽഹി∙ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ബിജെപി ലക്ഷ്യമിടുന്നത് 160ൽ അധികം സീറ്റുകളെന്ന് റിപ്പോർട്ട്. ഡൽഹിക്കും ബിഹാറിനും ഒഡീഷയ്ക്കും പിന്നാലെ ബംഗാൾ കൂടി പിടിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലെ വൻ വിജയത്തിനു പിന്നാലെ ‘മിഷൻ ബംഗാളി’ന് ബിജെപി തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.
- Also Read മലയാളം, കൊങ്കണി, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്..; ബിജെപി സ്ഥാനാർഥിക്കു വേണ്ടി 5 ഭാഷകളിൽ ചുവരെഴുത്ത് !
തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ മിഷൻ ബംഗാളിന്റെ ഭാഗമായി ബിജെപി ഉന്നം വയ്ക്കുന്നുണ്ട്. കോൺഗ്രസിനെതിരെ മുൻപ് പയറ്റിയ കുടുംബ രാഷ്ട്രീയം മമതക്കെതിരെ പ്രചാരണ ആയുധമാക്കാനാണ് ബിജെപി നീക്കം. മമത ബാനർജി തന്റെ അനന്തരവനെ ഭാവി മുഖ്യമന്ത്രിയായി വോട്ടർമാരുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ബിജെപി ഇപ്പോഴേ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
- Also Read ബിഹാറിൽ ഇടതും വല്ലാതെ മെലിഞ്ഞു; ‘തല’യുടെ പിൻഗാമിയാവാൻ സഞ്ജു; ഡിജിറ്റൽ സ്വർണം സുരക്ഷിതമോ? ടോപ് 5 പ്രീമിയം
2021ൽ അഭിഷേക് ബാനർജിയുമായുള്ള തർക്കത്തെ തുടർന്നാണ് ഒരു കാലത്ത് മമതയുടെ വിശ്വസ്തനായ സുവേന്ദു അധികാരി കളം മാറ്റി ചവിട്ടിയത്. മമത ബാനർജിയുടെ വലംകയ്യായിരുന്ന സുവേന്ദു അധികാരി, നന്ദിഗ്രാം മണ്ഡലത്തിൽ മമതയെ തന്നെ ബിജെപി ടിക്കറ്റിൽ പരാജയപ്പെടുത്തിയിരുന്നു. 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി 77 സീറ്റുകളും 38 ശതമാനം വോട്ടുമാണ് ബംഗാളിൽ നേടിയിരുന്നത്. തൃണമൂലിന്റെ വോട്ട് വിഹിതം 48 ശതമാനമാണ്. അതായത് 10 ശതമാനം വോട്ടുകളുടെ വ്യത്യാസം. മികച്ച മുന്നേറ്റം നടത്തിയാൽ ബംഗാളിൽ ഭരണമാറ്റം സംഭവിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 294 അംഗ നിയമസഭയിൽ 224 ആണ് തൃണമൂലിന്റെ അംഗബലം.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
English Summary:
BJP is targeting over 160 seats in the upcoming West Bengal elections: Party is strategizing to capture Bengal after successes in Delhi, Bihar, and Odisha, focusing on dissent within the Trinamool Congress. |
|