deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘പ്രതികൾക്ക് ക്യാമറ ശരിയാക്കാൻ പറ്റില്ലല്ലോ’: വിയ്യൂർ‌ ജയിലിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിൽ എൻഐഎ കോടതി വിമർശനം

LHC0088 The day before yesterday 23:21 views 1112

  



കൊച്ചി∙ വിയ്യൂർ സെൻട്രൽ ജയിലിൽ മർദനമേറ്റ എൻ‌ഐഎ കേസ് പ്രതി മനോജിനെ തവനൂർ ജയിലിലേക്കു മാറ്റും. മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. അതീവ സുരക്ഷ ആവശ്യമുള്ള ജയിലിലെ സിസിടിവി ക്യാമറകൾ കൃത്യമായി പരിപാലിച്ചില്ലെന്നും കോടതി വിമർശിച്ചു. ഇത്രയും വലിയ സുരക്ഷ വേണ്ടിടത്ത് എന്തുകൊണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്തില്ലെന്നായിരുന്നു ചോദ്യം.  

  • Also Read ബണ്ടി ചോർ കൊച്ചിയിൽ, ഹൈക്കോടതിയിൽ കേസുണ്ടെന്ന് വിശദീകരണം; തടഞ്ഞുവച്ച് റെയിൽവേ പൊലീസ്   


ഇനി കേന്ദ്രഫണ്ട് കൊണ്ടാണ് ക്യാമറ സ്ഥാപിക്കുന്നതെന്ന് എൻഐഎ അറിയിച്ചു. കേന്ദ്രമായാലും, സംസ്ഥാനമായാലും ആവശ്യ സമയത്ത് ദൃശ്യങ്ങൾ കിട്ടില്ലെന്നായിരുന്നു കോടതി വിമർശനം. പ്രതികൾക്ക് ക്യാമറ ശരിയാക്കാൻ പറ്റില്ലല്ലോയെന്ന് പരിഹസിച്ച കോടതി ഇവരുടെ സുരക്ഷ സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് ഓർമിപ്പിച്ചു.

മനോജിന് അതിക്രൂര മർദനമേറ്റിട്ടും ചികിത്സ നൽകിയില്ല, പരുക്കുള്ളപ്പോൾ അനുവാദമില്ലാതെ ജയിൽ മാറ്റി. ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് മനോജിന് മർദനമേറ്റ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തേടിയത്. ജയിലുദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടു പോയില്ല എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി ആവശ്യപ്പെട്ടില്ല എന്നായിരുന്നു നേരിട്ടു ഹാജരായ വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ മറുപടി.  
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്തിനാണ് പ്രതി ആവശ്യപ്പെടുന്നത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പൂജപ്പുര ജയിലിൽ വച്ചും തനിക്ക് മർദനമേറ്റെന്നു മനോജ് കോടതിയെ അറിയിച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ മനോജിന് വൈദ്യപരിശോധന നടത്താനും, ശേഷം തവനൂർ ജയിലിലേക്കു മാറ്റാനും കോടതി നിർദേശിക്കുകയായിരുന്നു. മനോജിനോട് പരാതി എഴുതി നൽകാനും നിർദേശമുണ്ട്. English Summary:
NIA Court in Viyyur Central Jail Issue: Court has ordered action against officials for failing to provide timely medical treatment and properly maintain CCTV cameras, emphasizing the state\“s responsibility for prisoner safety.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124915