ടെൽ അവീവ്∙ ഗാസയിലേക്ക് സഹായവുമായി എത്തിയ ഫ്ലോട്ടിലകള്‍ (ചെറു കപ്പലുകൾ) പിടിച്ചെടുത്ത് ഇസ്രയേൽ നാവിക സേന. ഗ്രേറ്റ തൻബർഗ് അടക്കമുള്ള മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകർ സഞ്ചരിച്ചിരുന്ന ചെറു കപ്പലുകളാണ് ഗാസ തീരത്തിന് സമീപത്തെ മെഡിറ്ററേനിയൻ കടലിൽ വച്ച് ഇസ്രയേൽ നാവിക സേന പിടിച്ചെടുത്തത്. ഗ്രേറ്റ തൻബർഗ് അടക്കമുള്ളവർ സുരക്ഷിതരാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിലേക്ക് അടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ഫ്ലോട്ടിലകളിൽ എത്തിയവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും ഇസ്രയേൽ അറിയിച്ചു.
ഇസ്രയേൽ സൈന്യത്തിന്റെ ഭീഷണി മറികടന്നാണ് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പേർ 45 ചെറുകപ്പലുകളിലായി ഗാസയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ മാസം സ്പെയിനിൽ നിന്നാണ് ഗ്രേറ്റ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകർ പുറപ്പെട്ടത്. ഇറ്റലി, സ്പെയിൻ നാവിക സേനാ കപ്പലുകള്‍ ഫ്ലോട്ടിലകളെ അനുഗമിച്ചിരുന്നു. എന്നാൽ രാജ്യാന്തര അതിർത്തിയിൽ വച്ച് നാവികസേനാ കപ്പലുകൾ പിന്മാറുകയായിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള ഫ്ലോട്ടിലകൾ ഗാസയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇസ്രയേൽ തടഞ്ഞിരുന്നു.
BREAKING
Israeli forces have kidnapped Greta Thunberg and dozens of Global Sumud Flotilla participants, including journalists. More boats are being stormed as the flotilla—carrying baby formula for Gaza’s starving children—is under attack.#GlobalSumudFlotilla… pic.twitter.com/rz7f0CoD8k— Radio Islam (@radioislam) October 1, 2025 English Summary:
Israel Intercepts Gaza Aid Flotilla, Says Greta Thunberg Safe And Healthy : Gaza Flotilla intercepted by Israel. Israeli forces seized a flotilla carrying aid to Gaza, including activists like Greta Thunberg, near the Mediterranean Sea. Those onboard will be returned to their respective countries. |