search

പ്രകടനം കാണണമെന്ന് തലേന്ന് നമാംശ് പറഞ്ഞു, മകന്റെ എയർ ഷോ യുട്യൂബിൽ തിരഞ്ഞു; പക്ഷേ ആ പിതാവ് കണ്ടത്...

deltin33 2025-11-22 16:21:04 views 1044
  



ന്യൂഡൽഹി∙ ദുബായിലെ എയർഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് വിങ് കമാൻഡർ നമാംശ് സ്യാൽ അപകടത്തിൽ മരിച്ച വിവരം പിതാവ് അറിയുന്നത് യുട്യൂബിലൂടെ. എയർ ഷോയിലെ പ്രകടനം ടിവി ചാനലിലോ യുട്യൂബിലോ കാണാൻ തലേന്ന് ഫോണിൽ സംസാരിച്ചപ്പോൾ മകൻ ആവശ്യപ്പെട്ടിരുന്നതായി പിതാവ് ജഗൻനാഥ് സ്യാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.  

  • Also Read കോടികളുടെ വിമാന ഓർഡറുകൾ, കണ്ണഞ്ചിപ്പിക്കും വ്യോമാഭ്യാസ പ്രകടനങ്ങൾ, അപ്രതീക്ഷിത ദുരന്തം: ദുബായ് എയർഷോയ്ക്ക് സമാപനം   


മകൻ ആവശ്യപ്പെട്ടത് അനുസരിച്ച് യുട്യൂബിൽ വിഡിയോ തിരയുമ്പോഴാണ് വിമാന അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ, വിങ് കമാൻഡർ കൂടിയായ മരുമകളെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയാൻ തീരുമാനിച്ചു. നിമിഷങ്ങൾക്കുള്ളിൽ വ്യോമസേനാ ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇതോടെ മകന് എന്തോ സംഭവിച്ചതായി മനസ്സിലായെന്നും ജഗന്നാഥ് സ്യാൽ മാധ്യമങ്ങളോട് പറഞ്ഞു.

  • Also Read എന്തുകൊണ്ട് പൈലറ്റിന് ഇജക്ട് ചെയ്യാനായില്ല? ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും   


ഹിമാചലിലെ കാംഗ്ര സ്വദേശിയാണ് നമാംശ്. ഹിമാചൽ പ്രദേശിലെ സൈനിക സ്കൂളിലായിരുന്നു പഠനം. നമാംശ് മികച്ച വിദ്യാർഥിയായിരുന്നെന്നും വലിയ സ്വപ്നങ്ങൾ കണ്ടിരുന്നെന്നും പിതാവ് പറയുന്നു. 2009ൽ വ്യോമസേനയിൽ ചേർന്നു. ഭാര്യ അഫ്സാൻ കൊൽക്കത്തയിൽ പരിശീലനത്തിലായിരുന്നു. മകൾ: ആര്യ (7). രണ്ടാഴ്ച മുൻപാണ് മാതാപിതാക്കൾ നമാംശ് ജോലി ചെയ്യുന്ന കോയമ്പത്തൂരിലെത്തിയത്.


#WATCH | Kangra, Himachal Pradesh | Visuals from Wing Commander Namansh Syal\“s native village Patiyalkar in Kangra

He lost his life in the LCA Tejas crash in Dubai yesterday pic.twitter.com/tYnuQ5rZlJ— ANI (@ANI) November 22, 2025

    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലേക്കു കൊണ്ടുപോകും. സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായിൽ നടന്നത്. ദുബായ് എയർ ഷോയുടെ അവസാന ദിനം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരൺ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം.  

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @maSuryakiran_IAF, Nikhilsingh21_ എന്നീ എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
Tejas fighter jet crash: Tejas fighter jet crash at the Dubai Airshow resulted in the unfortunate death of Wing Commander Namansh Syal. His father tragically learned of it via YouTube.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4510K

Credits

administrator

Credits
458356

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com