deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടാല്‍ എന്നെക്കാൾ അത്യാഗ്രഹി മറ്റാരുമുണ്ടാകില്ല, എൻഡിഎ പങ്കാളിയായി വ്യാപിക്കണം’: ചിരാഗ് പാസ്വാൻ

cy520520 2025-11-22 05:21:14 views 221

  



പട്ന ∙ ബിഹാറിലെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ‘അത്യാഗ്രഹിയായി’ മാറാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. മന്ത്രിസഭയിൽ ലോക് ജനശക്തി പാർട്ടിക്ക് രണ്ട് സ്ഥാനങ്ങൾ നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നതിനിടെയായിരുന്നു ചിരാഗ് പാസ്വാന്റെ പരാമർശം. ബിഹാറിനപ്പുറം പശ്ചിമ ബംഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ‘‘എൻഡിഎ പങ്കാളി’’ എന്ന നിലയിൽ പാർട്ടി ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്നവെന്നും ചിരാഗ് പാസ്വാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.  

  • Also Read ബിഹാറിൽ നിർണായക വകുപ്പു മാറ്റം: ആഭ്യന്തരം ‘കൈവിട്ട്’ നിതീഷ് കുമാർ; ബിജെപിക്കു നൽകി, വകുപ്പ് സാമ്രാട്ട് ചൗധരിക്ക്   


‘‘എൻഡിഎയ്ക്കുള്ളിലെ സീറ്റ് വിഭജനത്തിൽ നൽകിയ 29 എണ്ണത്തിൽ 19 സീറ്റിലും ഞങ്ങൾ വിജയിച്ചു. സഖ്യത്തിന് ദുർബലമെന്ന് തോന്നിയ സീറ്റുകളിൽ ഞങ്ങൾ മത്സരിച്ചു... ജനങ്ങളു‌ടെ അനുഗ്രഹവും പാർട്ടിയുടെ പിന്തുണയും കൊണ്ടാണ് ഞങ്ങൾക്കിത് സാധ്യമായത്. ഇപ്പോൾ ബിഹാറിലെ പുതിയ മന്ത്രിസഭയിൽ എൽജെപിക്ക് രണ്ട് സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്...അത് മതി..ചിരാഗ് പാസ്വാന് എത്രത്തോളം അത്യാഗ്രഹിയാകാൻ സാധിക്കും?’’, ചിരാഗ് പാസ്വാൻ പറഞ്ഞു.  

  • Also Read 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?   


‘‘2021ൽ എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. എന്റെ പാർട്ടി പിളർന്നു....2024ൽ പ്രധാനമന്ത്രി പാർട്ടിയിൽ വിശ്വാസമർപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ അ‍ഞ്ച് സീറ്റ് ‍ഞങ്ങൾക്ക് മത്സരിക്കാൻ നല്‍കി. അഞ്ച് സീറ്റിലും ഞങ്ങള്‍ വിജയിച്ചു. ഇപ്പോൾ സഖ്യത്തിൽ നിന്ന് ഞാൻ എന്തെങ്കിലും ആവശ്യപ്പെട്ടാൽ എന്നെക്കാൾ അത്യാഗ്രഹിയായി മറ്റാരുമുണ്ടാകില്ല’’ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ എന്ന് ചോദിച്ചപ്പോൾ ചിരാഗ് പാസ്വാന്റെ മറുപടി ഇങ്ങനെയായിരുന്നു.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @iChiragPaswan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bihar government: Chirag Paswan expressing gratitude to Prime Minister Narendra Modi, stated he would not be greedy by demanding the Deputy Chief Minister\“s post in the new Bihar cabinet after LJP received two cabinet positions. He also outlined LJP\“s ambition to expand its presence as an NDA partner in states like West Bengal, Punjab, and Uttar Pradesh.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
122306
Random