കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് ബുധനാഴ്ച ഉച്ച മുതൽ അനുഭവപ്പെടുന്നത്. തുടർച്ചയായ അവധി ദിവസങ്ങളും ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ് ഗതാഗത കുരുക്കിന് പിന്നിൽ. അവധി ദിവസങ്ങളിൽ വയനാട്ടിലേക്കും മറ്റും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ഏറെയാണ്. വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് കൂടുതല്‍ ഗതാഗതക്കുരുക്ക്.
ഗതാഗതകുരുക്ക് നീളുന്ന സാഹചര്യത്തിൽ വരിതെറ്റിക്കാതെ ഗതാഗത നിയമം പാലിച്ചു വേണം ചുരത്തിൽ വാഹനങ്ങൾ സഞ്ചരിക്കാനെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. വയനാട്ടില്‍ നിന്ന് ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കു പോകുന്നവർ നേരത്തെ ഇറങ്ങണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് മുൻനിർത്തി യാത്രക്കാര്‍ മുൻകരുതലായി വെള്ളവും ലഘുഭക്ഷണവും കയ്യിൽ കരുതണമെന്നും ചുരം സംരക്ഷണ സമിതിയും പൊലീസും അറിയിച്ചു. English Summary:
Thamarassery Pass Traffic Jam: Thamaraserry Churam traffic is currently experiencing significant congestion due to the Dasara holidays and increased travel. Travelers are advised to follow traffic rules and carry essential supplies. |