ആലപ്പുഴ∙ നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്നും കഴുകി കളയാൻ ആവശ്യപ്പെട്ട മാതാവിനെ 17 കാരിയായ മകൾ കത്തികൊണ്ട് കഴുത്തിൽ കുത്തി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്ത്രീയുടെ ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് വിധേയമായത്.
English Summary:
Alappuzha stabbing : The incident involves a teenager arrested for attacking her mother in Alappuzha, Kerala. The mother is in critical condition, and investigations are ongoing regarding this incident of domestic violence. |